Police FIR | '3 പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി; സ്വകാര്യ ഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു; അനുഭവിച്ചത് ക്രൂരപീഡനം'

 


ADVERTISEMENT

മുംബൈ: (www.kvartha.com) മൂന്ന് പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ അവ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. മുടിയില്‍ വലിച്ചിഴച്ചതായും പരാതിയുണ്ട്.
            
Police FIR | '3 പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പകര്‍ത്തി; സ്വകാര്യ ഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു; അനുഭവിച്ചത് ക്രൂരപീഡനം'

'ബുധനാഴ്ച പുലര്‍ചെ കുര്‍ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 42 കാരിയായ യുവതിയെ പീഡിപ്പിച്ചത്. പ്രതികള്‍ ഓരോരുത്തരായി യുവതിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കുകയും ചെയ്തു. സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ചു. നെഞ്ചിലും ഇരു കൈകളിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്തു. പ്രതികളിലൊരാള്‍ വീഡിയോ ചിത്രീകരിക്കുകയും പൊലീസില്‍ പരാതിപ്പെട്ടാല്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി തനിക്ക് നേരിട്ട ദുരനുഭവം അയല്‍ക്കാരോട് പറഞ്ഞു. അവര്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ പരാതി നല്‍കുകയും ആയിരുന്നു. ഐപിസി 376 (ബലാത്സംഗം), 376 ഡി (കൂട്ടബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 324 (അപകടകരമായ ആയുധം ഉപയോഗിച്ച് സ്വമേധയാ മുറിവേല്‍പ്പിക്കുക) എന്നീ വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Mumbai, Maharashtra, Crime, Assault, Molestation, Police, Investigates, Woman assaulted; Police booked.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia