ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന കേസ്; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
Sep 27, 2021, 21:36 IST
കോഴിക്കോട്: (www.kvartha.com 27.09.2021) നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മ സുബിനയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. സി സി യു പി സ്‌ക്കൂള്‍ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന മുംതാസ്(30) ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഹ് മദ് റസ് വിന്‍, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കിണറ്റില്‍ ചാടും മുന്‍പ് യുവതി വാണിമേല്‍ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തുമ്പോള്‍ യുവതി കിണറ്റിലെ പൈപില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമന ജീവനക്കാരുമാണ് സുബിനയെയും കുട്ടികളെയും കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
സുബിനയെ നാദാപുരം താലൂക് ആശുപത്രിലെത്തിച്ചു. തുടര്‍ന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം വ്യക്തമായിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടോയെന്നത് അടക്കം പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.