Arrested | 'ഭര്‍ത്താവുമായി വഴക്കിട്ട് യുവതി 8 വയസുള്ള മകനെ കനാലിലെറിഞ്ഞു'; കുട്ടി മുങ്ങിമരിച്ചതായി സംശയം; അമ്മയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു
Dec 29, 2022, 10:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹോഷിയാര്‍പൂര്‍: (www.kvartha.com) പണത്തിന് വേണ്ടി ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയ യുവതി എട്ടു വയസുകാരന്‍ മകനെ കനാലിലെറിഞ്ഞതായി റിപോര്‍ട്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയില്‍ ഉച്ചി ബസ്സി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മാതാവായ വധൈയാന്‍ സ്വദേശി റീനാ കുമാരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
പൊലീസ് പറയുന്നത്: 2012 ലാണ് റീനാകുമാരിയും രവികുമാറും വിവാഹിതരാകുന്നത്. രവികുമാര്‍ ജോലിക്കായി ഈ വര്‍ഷം മാലിദ്വീപിലേക്ക് പോയി. ഭര്‍ത്താവുമായി ഫോണില്‍ വഴക്കിടുകയും പണം അയച്ചില്ലെങ്കില്‍ കുട്ടികളെ കനാലില്‍ തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഡിസംബര്‍ 25ന് രാത്രിയും ഇതേ കാരണത്താല്‍ റീന കുമാരി ഭര്‍ത്താവുമായി ഫോണില്‍ വഴക്കിട്ടിരുന്നു. ഇവര്‍ക്ക് 10 വയസുള്ള മകളും 8 വയസുകാരന്‍ മകനുമാണുള്ളത്. റീനാകുമാരി മകന്‍ അഭിയെയും കൂട്ടി ഉച്ചി ബസാര്‍ കനാലിന് സമീപത്തേക്ക് പോയതായി ബന്ധുവായ രാജ് കുമാര്‍ അറിഞ്ഞു. തുടര്‍ന്ന് രാജ് കുമാറും പിതാവും ചേര്‍ന്ന് അമ്മയെയും മകനെ അന്വേഷിച്ചെത്തി. കനാലിന്റെ തീരത്ത് ഒരമ്മയും മകനും ഇരിക്കുന്നതായി വഴിയാത്രക്കാരില്‍ നിന്നാണ് ഇവര്‍ അറിഞ്ഞത്.
റീനാ കുമാരി മകനെ കനാലില്‍ എറിഞ്ഞ ശേഷം ഇവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുട്ടി കനാലില്‍ മുങ്ങിമരിച്ചതാകാമെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Punjab,Crime,Child,Clash,Arrested,Police,Local-News, Woman arrested for throwing child in canal in Punjab's Hoshiarpur district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

