Woman arrested | '2 വയസുകാരിയെ തട്ടിക്കൊണ്ട് പോയി'; യുവതി അറസ്റ്റിൽ
Jun 17, 2022, 21:19 IST
മുംബൈ: (www.kvartha.com) രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പന്‍വേല്‍ താലൂക് പരിധിയിൽ താമസിക്കുന്ന ഷെവന്തി കട്കരി എന്ന യുവതിയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പരാതിക്കാരനും ഭാര്യയും നാല് കുട്ടികളും പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാതയില്‍ ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് ഇളയ കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. പെണ്‍കുട്ടിയുടെ പിതാവ് പന്‍വേല്‍ റെയില്‍വേ പൊലീസിനെ സമീപിക്കുകയും കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
'ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയ ആളെക്കുറിച്ചും പ്രതികളുടെ സംശയാസ്പദമായ മൊബൈല്‍ ഫോൺ നമ്പറിനെക്കുറിച്ചും തലോജ പൊലീസിന് സൂചന ലഭിച്ചു. അവര്‍ പന്‍വേല്‍ പൊലീസിന് വിവരം കൈമാറി. തട്ടിക്കൊണ്ടുപോകല്‍ നടന്ന് 12 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്തി,' ഡെപ്യൂടി പൊലീസ് കമീഷനര്‍ വിവേക് പന്‍സാരെ പറഞ്ഞു.
'മൊബൈല്‍ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കട്കരിപ്പടയിലാണെന്ന് കണ്ടെത്തി, നമ്പര്‍ പ്രതിയുടെ ഭര്‍ത്താവിന്റേതാണെന്നും മനസിലായി. ഭാര്യ താനുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും പന്‍വേല്‍ താലൂകിലെ ഭിങ്ഗര്‍വാഡിയില്‍ സഹോദരിക്കൊപ്പമാണ് താമസിക്കുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. ഭിംഗര്‍വാടിയിലെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും വ്യാഴാഴ്ച വൈകുന്നേരം സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയെ കണ്ടപ്പോള്‍ ചുറ്റും ആരുമില്ലായിരുന്നെന്നും അതിനാലാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രതിയുടെ വാദം പോലെ നടപ്പാതയില്‍ ഒറ്റയ്ക്കാണ് കുട്ടിയെ കണ്ടെത്തിയതെങ്കില്‍ കൂടെ കൊണ്ടുപോകാതെ പൊലീസില്‍ ഏല്‍പിക്കണമായിരുന്നു. ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. അവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്', ', പന്‍വേല്‍ താലൂക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ദൗണ്ട്കര്‍ അറിയിച്ചു.

Keywords: News, Latest-News, Top-Headlines, National, Arrested, Mumbai, Kidnap, Woman, Complaint, Police, Accused, Crime, Woman arrested by Panvel Taluka police for kidnapping two-year-old girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.