SWISS-TOWER 24/07/2023

Arrested | 'ബൈകിലെത്തി ആസിഡൊഴിച്ച് പൊള്ളിച്ചു'; കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി തയ്യാറാക്കിയ പരാതി 'തിരക്കഥ' പൊളിച്ചടുക്കി പൊലീസ്; കാമുകനടക്കം 4 പേര്‍ പിടിയില്‍

 


ADVERTISEMENT



കുലശേഖരം: (www.kvartha.com) കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി തയ്യാറാക്കിയ പരാതി 'തിരക്കഥ' പൊളിച്ചടുക്കി പൊലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കുലശേഖരത്ത് ബൈകിലെത്തിയ രണ്ടുപേര്‍ ആസിഡൊഴിച്ച് പൊള്ളിച്ചെന്ന പരാതി കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി തയ്യാറാക്കിയ തിരക്കഥയായിരുന്നു. ഇക്കഴിഞ്ഞ 31 ന് കന്യാകുമാരി കുലശേഖരത്തിന് സമീപത്താണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ബൈകിലെത്തിയ രണ്ടംഗ സംഘം ആസിഡൊഴിച്ചെന്നായിരുന്നു മടത്തൂര്‍കോണം സ്വദേശി ലതയുടെ പരാതി. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവതിയെ കുലശേഖരത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പൊലീസ് പരിശോധനയില്‍ ലതയുടെ ശരീരത്തില്‍ പൊള്ളലോ മറ്റ് മുറിവുകളോ ആസിഡൊഴിച്ചതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളത്തരം പുറത്തുവന്നത്.

Arrested | 'ബൈകിലെത്തി ആസിഡൊഴിച്ച് പൊള്ളിച്ചു'; കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി തയ്യാറാക്കിയ പരാതി 'തിരക്കഥ' പൊളിച്ചടുക്കി പൊലീസ്; കാമുകനടക്കം 4 പേര്‍ പിടിയില്‍


അന്വേഷണത്തില്‍ യുവതിക്ക് 35 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ ചുരുളഴിയുന്നത്. ആസിഡ് ആക്രമണം നടന്നെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി കടക്കാരില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു യുവതിയുടെയും സുഹൃത്തുക്കളുടേയും തന്ത്രം. 

കള്ളി പൊളിഞ്ഞതോടെ തട്ടിപ്പിന് കൂട്ടുനിന്ന കാമുകനെയും സുഹൃത്തുക്കളും അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  

Keywords:  News, National, India, Tamilnadu, Crime, Arrested, Woman and four youths arrested for fake acid attack case in Kanyakumari. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia