Woman Died | കോയമ്പതൂരില്‍ കോടതി വരാന്തയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു
Apr 30, 2023, 08:10 IST
കോയമ്പതൂര്‍: (www.kvartha.com) കോയമ്പതൂരില്‍ കോടതി വരാന്തയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ മലയാളി യുവതി ചികിത്സയ്ക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറില്‍ കവിത എന്ന 36 കാരിയാണ് മരിച്ചത്. ആക്രമണത്തിനുശേഷം സംഭവസ്ഥലത്തുനിന്നും കടന്നുകളയാന്‍ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിരുന്നു.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ മാര്‍ച് 23ന് കോയമ്പതൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയില്‍ വച്ചാണ് കവിതയുടെ ദേഹത്ത് ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് ഒഴിച്ചത്. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്‌നാട്ടില്‍ എത്തിയതാണ്.
സൂലൂരിനടുത്ത് കണ്ണംപാളയം സ്വദേശിയായ ലോറി ഡ്രൈവറായ ശിവകുമാറിനെ വിവാഹം കഴിച്ച കവിതയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 2016ല്‍ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത് ജയിലിലായി.
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവുമായി ഇവര്‍ അടുപ്പം വളര്‍ത്തിയിരുന്നതായും ഇത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായതായും റിപോര്‍ടുണ്ട്. അതിനിടെ, മോഷണക്കേസുമായി ബന്ധപ്പെട്ട് മാര്‍ച് 23ന് കവിത കോടതിയില്‍ ഹാജരാകാനിരിക്കുകയാണെന്ന് ശിവ അറിഞ്ഞു.
തുടര്‍ന്ന് കുട്ടികളെയും കൂട്ടി ശിവകുമാര്‍ കോടതിയിലെത്തി. തിരികെ വന്ന് തന്നോടൊപ്പം കുടുംബമായി ജീവിക്കാന്‍ കവിതയെ സമ്മതിപ്പിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചു. എന്നാല്‍ അത് അവള്‍ നിരസിച്ചു. പ്രകോപിതനായ ശിവകുമാര്‍ കയ്യില്‍ കരുതിയിരുന്ന ഒരു ആസിഡ് കുപ്പി അവളുടെ നേരെ എറിയുകയായിരുന്നു.
ആക്രമണത്തില്‍ യുവതിയ്ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവിതയ്ക്ക് പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തി. എന്നാല്‍, പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ യുവതി ശനിയാഴ്ച കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
Keywords: News, National, National-News, Crime-News, Attack, Injured, Hospital, Died, Obituary, Malayali, Treatment, Husband, Arrested, Crime, Woman acid attack survivor dies one month after treatment in Coimbatore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.