സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിക്ക് ജയില്‍ശിക്ഷ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിക്ക് ജയില്‍ശിക്ഷ
ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു കുറ്റസമ്മതം നടത്തിയ  യുവതിക്ക് പതിനാലു വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിക്കും. മുപ്പത്തെട്ടുകാരിയായ മാരി ഫ്രണ്ട്ഷിപ്പ് ആണ് കേസിലെ പ്രതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉള്‍പ്പെടെ മൊത്തം എട്ട് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

14കാരനായ ആണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി പ്രചോദിപ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി. ബ്രിസ്‌റ്റൊള്‍ ക്രൗണ്‍ കോടതിയിലാണ്  വിചാരണ നടന്നത്. ഫ്രണ്ട്ഷിപ്പ് കോടതിയില്‍ കുറ്റം സമ്മതിച്ചു. ബ്രിസ്‌റ്റൊളിലെ വിറ്റ്ചര്‍ച്ച് സ്വദേശിയാണ്  ഫ്രണ്ട്ഷിപ്പ്. നിലവില്‍ കുട്ടിയുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ല എന്നതിനാല്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ആളുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ കടുത്ത ശിക്ഷകള്‍ സഹായിക്കുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിലെ റിച്ചാര്‍ഡ് പോസ്‌നര്‍ പറഞ്ഞു.

SUMMARY: A woman who has confessed to seducing a teenage boy has been forced to register as a sex offender and is facing up to 14 years in prison.Marie Friendship, 38, pleaded guilty to one count of having sexual activity with a child, from a total of eight charges.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia