Killed | 'കുടുംബവഴക്കിനെ തുടര്‍ന്ന് 2 കൈക്കുഞ്ഞുങ്ങളെ അടക്കം 3 പേരെ യുവാവ് ചുട്ടുകൊന്നു'; 3 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് കടലൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നതായി റിപോര്‍ട്. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കടലൂര്‍ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തീ കൊളുത്തിയ യുവാവ് അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവില്‍ സ്ട്രീറ്റിലെ പ്രകാശിന്റെ ഭാര്യ തമിഴരശി, ഇവരുടെ എട്ടു മാസം പ്രായമായ മകള്‍, കേസിലെ പ്രതിയായ സദ്ഗുരുവിന്റെ നാലുമാസം പ്രായമായ മകനുമാണ് കൊല്ലപ്പെട്ടത്. 
Aster mims 04/11/2022

സദ്ഗുരുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ തമിഴരശിയുടെ ഭര്‍ത്താവ് പ്രകാശ്, സദ്ഗുരുവിന്റെ ഭാര്യ ധനലക്ഷ്മി എന്നിവര്‍ കടലൂരിലെ സര്‍കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സദ്ഗുരുവുമായി വഴക്കിട്ട് കഴിഞ്ഞ ദിവസമാണ് ഭാര്യ, ധനലക്ഷ്മി, സഹോദരിയായ തമിഴരശിയുടെ വീട്ടില്‍ എത്തിയത്. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ സദ്ഗുരു ധനലക്ഷ്മിയുമായി വീണ്ടും വഴക്കുണ്ടായി. പിന്നാലെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എല്ലാവരുടെയും ദേഹത്തൊഴിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു. 

Killed | 'കുടുംബവഴക്കിനെ തുടര്‍ന്ന് 2 കൈക്കുഞ്ഞുങ്ങളെ അടക്കം 3 പേരെ യുവാവ് ചുട്ടുകൊന്നു'; 3 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍


ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും തമിഴരശിയും കൈക്കുഞ്ഞുങ്ങളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കടലൂരില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തി തീ അണച്ചാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords:  News,National,India,chennai,attack,Crime,Killed,Police,Injured,Local-News, Clash, Woman, 2 kids burned alive after fight in Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script