Raja Singh | മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വിവാദ പരാമര്‍ശങ്ങള്‍; മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടല്‍; മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ രാജാ സിംഗിനെ അറിയാം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി നൂറുകണക്കിനാളുകള്‍ ഹൈദരാബാദ് തെരുവിലിറങ്ങിയതിന് പിന്നാലെയാണ്തെ ലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിംഗിനെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഭിന്നിപ്പുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ എംഎല്‍എയ്ക്കെതിരെ 295 (എ), 153 (എ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
                      
Raja Singh | മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വിവാദ പരാമര്‍ശങ്ങള്‍; മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടല്‍; മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ രാജാ സിംഗിനെ അറിയാം

ആരാണ് രാജ സിംഗ്?

ഹൈദരാബാദിലെ ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തെയാണ് രാജ സിംഗ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. രാജ സിംഗ് മുമ്പ് തെലുങ്ക് ദേശം പാര്‍ടി അംഗമായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം നിലവില്‍ തെലങ്കാനയില്‍ പാര്‍ടിയുടെ വിപാണ്. മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി പരാമര്‍ശങ്ങള്‍ നേരത്തെയും രാജാ സിംഗ് നടത്തിയിട്ടുണ്ട്.

2020ല്‍ വിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് സിംഗിനെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ നിന്ന് കംപനി വിലക്കിയിരുന്നു. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നവരെ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കുന്ന നയം അനുസരിച്ചാണ് രാജാ സിംഗിനെതിരായ നടപടിയെന്ന് ഫേസ്ബുക് വക്താവ് അന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും, 2019 ഏപ്രില്‍ മുതല്‍ താന്‍ ഈ സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് സിംഗ് അവകാശപ്പെട്ടു.

ഈ വര്‍ഷം ഓഗസ്റ്റ് 20 ന്, നഗരത്തില്‍ ഷോ നടത്തിയാല്‍ ഹാസ്യനടന്‍ മുനവ്വര്‍ ഫാറൂഖിയെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് സിംഗിനെ കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ
ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട് ചെയ്യണമെന്ന് വോടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ അദ്ദേഹത്തിന് നോടീസ് അയച്ചിരുന്നു. ബിജെപിക്ക് വോട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ജൂലൈയില്‍, തെക്കന്‍ കശ്മീരിലെ വിശുദ്ധ ഗുഹാക്ഷേത്രമായ അമര്‍നാഥിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രാജാ സിംഗ് അത്ഭുതകരമായി രക്ഷപ്പെട്ടു.

എന്താണ് ഇപ്പോഴത്തെ വിവാദം?

തിങ്കളാഴ്ച രാത്രി 'ശ്രീറാം ചാനല്‍, തെലങ്കാന' എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ സിംഗ് പ്രവാചകനെതിരെ അശ്ലീലമായ ഭാഷ ഉപയോഗിച്ചുവെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ വാജിഹുദ്ദീന്‍ സല്‍മാന്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. പിന്നീട് വീഡിയോ നീക്കം ചെയ്തു. വീഡിയോയില്‍, ജനസംഖ്യാ വര്‍ധനവിന്റെ പേരില്‍ രാജ സിംഗ് മുസ്ലിംകളെ ആക്രമിക്കുകയും പ്രവാചകനെ പേരെടുത്ത് പറയാതെ തന്നെ മോശമായി സാദൃശ്യപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

Keywords:  Latest-News, National, BJP, Political Party, Politics, Controversy, Allegation, Religion, Muslim, Crime, Who is Raja Singh, BJP MLA arrested for making objectionable remarks against Prophet Muhammad?.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia