Killed | ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധു കുത്തേറ്റ് മരിച്ചു; കൃത്യത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപണം
Jun 18, 2023, 11:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍കത്ത: (www.kvartha.com) ബംഗാളിലെ കുച്ച് ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധു കുത്തേറ്റ് മരിച്ചു. ശംഭു ദാസ് എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു കൃത്യം നടന്നത്. കൊലപാതകം നടന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
ബംഗാളിലെ മാല്‍ദ ജില്ലയിലെ ടിഎംസി സ്ഥാനാര്‍ഥി ശനിയാഴ്ച കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. പാതിരാത്രി വീട്ടിലെത്തിയ അക്രമിസംഘം ശംഭുവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ടിഎംസി സ്ഥാനാര്‍ഥി മുസ്തഫ ശൈഖ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഞ്ചായത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ വ്യാപക അക്രമങ്ങളാണ് റിപോര്‍ട് ചെയ്യുന്നത്.
Keywords: News, National, National-News, BJP Worker, Murdered, West Bengal, Killed, Allegation, Coochbehar, Dinhata, Crime, Crime-News, West Bengal: BJP candidate's relative killed in Coochbehar Dinhata.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

