Killed | പുതുവത്സര ദിനത്തിലുണ്ടായ തര്‍ക്കത്തില്‍ 23 കാരന്‍ വെട്ടേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വയനാട്: (www.kvartha.com) മേപ്പാടിയില്‍ പുതുവത്സര ദിനത്തിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കുന്ദമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന്‍ മുര്‍ശിദ് ആണ് കൊല്ലപ്പെട്ടത്. പുതുവര്‍ഷദിനത്തില്‍ സ്‌കൂടറിന്റെ താക്കോല്‍ ഊരിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് വയനാട് മേപ്പാടിയില്‍ ബാര്‍ബര്‍ ഷോപ് നടത്തി വരികയായിരുന്ന യുവാവ് വെട്ടേറ്റ് മരിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.
Aster mims 04/11/2022

അക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച പുലര്‍ചെ ഒന്നരമണിക്ക് എരുമക്കൊല്ലി റോഡില്‍ കര്‍പ്പൂരക്കാട് പൂക്കുന്ന് ജങ്ഷനിലാണ് സംഭവം. പ്രദേശത്ത് പുകവലിക്കുകയായിരുന്ന മൂന്നുപേരെ അവിടെ അടുപ്പുകൂട്ടി ഇറച്ചിയും മറ്റും പാകംചെയ്ത് ന്യൂ ഇയര്‍ ആഘോഷിക്കുകയായിരുന്ന രൂപേഷും സംഘവും ചോദ്യം ചെയ്തു. ഇത് അടിപിടിയിലെത്തി. ഇതിനിടെ തങ്ങള്‍ വന്ന സ്‌കൂടര്‍ ഉപേക്ഷിച്ച് പുകവലിക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുര്‍ശിദും സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂട്ടറിന്റെ താക്കോല്‍ കാണാനില്ലായിരുന്നു. ഇതിന്റ പേരില്‍ രൂപേഷിന്റെ സംഘവുമായി അടിപിടിയായി. ഇതിനിടയില്‍ കറിക്കത്തികൊണ്ട് രൂപേഷ് മുര്‍ശിദിനെ കുത്തുകയായിരുന്നു.

Killed | പുതുവത്സര ദിനത്തിലുണ്ടായ തര്‍ക്കത്തില്‍ 23 കാരന്‍ വെട്ടേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് മുര്‍ശിദിനെ മേപ്പാടി ഗവ. മെഡികല്‍ കോളജാശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് കോഴിക്കോട് ഗവ. മെഡികല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുര്‍ശിദിന്റെ മാതാവ്: സഫിയ. സഹോദരങ്ങള്‍: റാശിദ്, അന്‍സിജ.

ആക്രമണത്തില്‍ മുര്‍ശിദിന്റെ സുഹൃത്ത് കുന്ദമംഗലംവയല്‍ സ്വദേശി നിഷാദിനും (24) വെട്ടേറ്റു. നിഷാദ് മേപ്പാടി മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലംവയല്‍ കര്‍പ്പൂരക്കാട് എരുമത്താംതൊടിപ്പടിക്കല്‍ രൂപേഷിനെ (വാവി-39) മേപ്പാടി സി ഐ എ ബി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

Keywords:  News,Kerala,State,Local-News,Killed,Crime,Arrested,Accused,Police,New Year, Wayanad: Arguement on new year day youth stabbed to death 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia