Cop Suspended | 'പൊലീസുകാരന്‍ സ്ത്രീയോട് മോശമായി പെരുമാറി; പട്രോളിംഗിനിടെ ഭര്‍ത്താവിനെ വെടിവച്ചു'; വീഡിയോ വൈറലായതോടെ സസ്‌പെന്‍ഡ് ചെയ്തു
ADVERTISEMENT
ഇതിന്റെ വൈറലായ വീഡിയോയില്‍ ഒരാള്‍ പൊലീസുകാരനുമായി വഴക്കിടുന്നതും തുടര്‍ന്ന് അയാളുടെ കാലിലേക്ക് ഒരു വെടിയുതിര്‍ക്കുന്നതും കാണാം. സംഭവത്തില്‍ പരിക്കേറ്റ ഹിതേഷ് കുമാര്‍ (24) എന്ന യുവാവിനെ ചണ്ഡീഗഡിലെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇരുചക്രവാഹനത്തില്‍ വന്ന ദമ്പതികളെ പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തിയിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ബല്‍വീന്ദര്‍ സിങ്ങുമായി യുവതി തര്‍ക്കിക്കുകയും ബന്ധുക്കളില്‍ ചിലരെ വിളിക്കുകയും അവര്‍ പൊലീസുകാരുമായി തര്‍ക്കിക്കുകയും ചെയ്തു. എസ്‌ഐയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചില്ലെന്നും വീഡിയോയില്‍ കാണാം.
डेराबस्सी में पंजाब पुलिस ने एक महिला के साथ हाथापाई की और जब उसके पति ने उसका विरोध किया तो उसको गोली मार दी। @ArvindKejriwal के सत्ता में आने के बाद पंजाब पुलिस ने पंजाब नागरिकों को इंसान समझना बंद कर दिया है।इतने पुलिस वाले चाहते तो एक आदमी को पकड़ सकते थे लेकिन गोली मार दी गई pic.twitter.com/8phXweYhel
— Tajinder Pal Singh Bagga (@TajinderBagga) June 27, 2022
'ഞങ്ങള്‍ ഹെബത്പൂര്‍ റോഡില്‍ നില്‍ക്കുമ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറി. അവര്‍ മദ്യപിച്ച ശേഷം എന്റെ സഹോദരന് നേരെ വെടിയുതിര്‍ത്തു' വെടിയേറ്റ യുവാവിന്റെ സഹോദരനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. ജൂണ്‍ 26ന് രാത്രി ചില വ്യക്തികളുമായുള്ള വഴക്കിനെ തുടര്‍ന്ന് പൊലീസ് സംഘത്തോടൊപ്പം പതിവ് പരിശോധന നടത്തുകയായിരുന്ന എസ്‌ഐ, യുവതിയുടെ ഭര്‍ത്താവ് ഹിതേഷ് കുമാറിന്റെ കാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
Punjab | A youth was shot by Police in the thigh in Dera Bassi
— ANI (@ANI) June 28, 2022
"We were standing on Hebatpur road when a police party arrived & misbehaved with us. They wanted to check my wife's bag. They were drunk and they fired upon my brother," said Akshay, brother of the victim (26.06) pic.twitter.com/e77hfUOkEu
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട് സമര്‍പിക്കാന്‍ മൊഹാലിയിലെ പൊലീസ് ആസ്ഥാനത്തെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. പൊലീസ് നടപടിയെ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ശക്തമായി അപലപിച്ചു. ട്വിറ്ററിലൂടെ ആം ആദ്മി പാര്‍ടി (എഎപി) തലവന്‍ അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച അദ്ദേഹം, തന്റെ സര്‍കാരിന് കീഴില്‍ പൊലീസ് സാധാരണക്കാരെ മനുഷ്യരായി കാണുന്നില്ലെന്നും ആരോപിച്ചു.
