Trial | പ്രണയ പകയാൽ കൊല്ലപെട്ട വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണ തുടങ്ങി
Sep 21, 2023, 20:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) പാനൂർ വള്ള്യായിയിലെ കണ്ണച്ചൻ കണ്ടിവീട്ടിൽ വിഷ്ണുപ്രിയ (23)യെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തലശേരി കോടതിയിൽ തുടങ്ങി. വിഷ്ണു പ്രിയ മുറിയിൽ മരിച്ചു കിടക്കുന്നത് കണ്ട അയൽവാസിയായ വിജയനെയാണ് കോടതി ആദ്യം വിസ്തരിച്ചത്.
2022 ഒക്ടോബർ 22 ന് പകൽ പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. മാനന്തേരിയിലെ താഴെ കളത്തിൽ എ ശ്യാംജിത്ത് (25) ആണ് പ്രതി. സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പ്രതി വീട്ടിലെ മുറിക്കുള്ളിൽ കയറി വെട്ടിക്കൊന്നത്. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് തെളിവുകൾ നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്ത് കുമാർ കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ വി മൃദുല മുമ്പാകെ ഒക്ടോബർ 11 വരെയാണ് വിചാരണ നടക്കുക. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്ത് ഉൾപ്പെടെ 73 സാക്ഷികളാണുള്ളത്.
പാനുരിലെ സ്ഥാപനത്തിൽ ജീവനക്കാരിയായ വിഷ്ണുപ്രിയയെ കൂട്ടുകാരിയുടെ സഹോദരനായ ശ്യാംജിത്ത് പ്രണയ പക കാരണം വീട്ടിലെത്തി കഴുത്തറത്തു കൊന്നുവെന്നാണ് കേസ്.
അച്ഛന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കിടെ വീട്ടിലേക്ക് വന്ന് സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറത്തു കൊന്നുവെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

Keywords: Kerala News, Kannur News, Malayalam News, Vishnu Priya Murder Case, Murder, Murder News, Vishnu Priya murder case; Trial began.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.