Man Killed | 'വീട്ടുജോലിക്കാരിയായ അമ്മയെ കടന്നുപിടിച്ച 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നു'; അറസ്റ്റ്
Aug 29, 2022, 12:30 IST
വിശാഖപട്ടണം: (www.kvartha.com) ആന്ധ്രപ്രദേശില്‍ അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്ത 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നതായി പൊലീസ്. ജി ശ്രീനു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന യുവാവിനെയും അമ്മ ഗൗരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിശാഖപട്ടണത്തെ അല്ലിപുരത്താണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്തിരുന്ന ഗൗരി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട ശ്രീനി അപമര്യാദയായി പെരുമാറുകയായിരുന്നു. അസഭ്യം പറയുകയും കയ്യില്‍ കയറി പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശ്രീനിയും ഗൗരിയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശവാസികള്‍ ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചു.
തുടര്‍ന്ന് വീട്ടിലെത്തിയ ഗൗരി സംഭവിച്ചതെല്ലാം മകന്‍ പ്രസാദിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ശ്രീനിയെ തിരക്കി വീട്ടില്‍ നിന്ന് ഇറങ്ങി പോയ പ്രസാദ്, ഇഷ്ടിക ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീനി മരിച്ചുവെന്ന് ഉറപ്പായതിന് ശേഷമാണ് ഗൗരിയും പ്രസാദും പ്രദേശത്ത് നിന്ന് പോയത്. ശ്രീനിയുമായി പ്രസാദിന് മുന്‍ വൈരാഗ്യമില്ലായിരുന്നുവെന്നും അമ്മയെ അപമാനിച്ചതിനെ തുടര്‍ന്നാണ് അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.