Police booked | വിസ വാഗ്ദാനം ചെയ്ത് 1.20 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
Oct 25, 2022, 20:00 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കുവൈറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് പയ്യാവൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും ഒന്നേ കാല് ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്തു. ഗ്രേഷിനെതിരെയാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്. കുവൈറ്റില്‍ സ്കൂള്‍ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്തു 1,20,000 തട്ടിയെടുത്തെന്നാണ് പരാതി.
കഴിഞ്ഞ ജനുവരിയില്‍ രണ്ടുതവണയായി ഒരുലക്ഷം രൂപ അകൗണ്ടുവഴിയും ഏപ്രിലില്‍ 20,000 രൂപ ഗൂഗിള്‍ പേവഴിയുമാണ് നല്‍കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിസയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പയ്യാവൂര്‍ ഇന്‍സ്പെക്ടര്‍ പി ഉഷാദേവി, എസ്ഐ റജി സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Complaint, Crime, Investigates, Fraud, Visa, Thiruvananthapuram, Visa fraud; Police booked.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.