Theft | 'ധൂം' മോഡൽ കവർച്ച! ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ നിന്ന് മോഷണം, വിദഗ്ധമായി ബൈക്കിൽ ഇരുത്തം; വീഡിയോ വൈറൽ


* ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ രംഗങ്ങൾക്ക് സമാനമാണെന്ന് നെറ്റിസൻസ്
മുംബൈ: (KVARTHA) ധൂം എന്ന ബോളിവുഡ് ചിത്രം നിങ്ങൾ കണ്ടിരിക്കണം. ഇതിൽ മോഷ്ടാക്കളുടെ സംഘം വളരെ സമർഥമായി വൻ മോഷണങ്ങൾ നടത്തുന്നത് കാണാം. എന്നാൽ സിനിമയെ വെല്ലും വിധത്തിൽ ട്രക്കിൽ നിന്ന് മൂന്ന് പേർ വസ്തുക്കൾ മോഷ്ടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ രംഗങ്ങൾക്ക് സമാനമാണ് ഇതെന്നും നെറ്റിസൻസ് അഭിപ്രായപ്പെടുന്നു.
ആഗ്ര - മുംബൈ ദേശീയ പാതയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വീഡിയോയിൽ, മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് യുവാക്കളിൽ രണ്ട് പേർ ട്രക്കിൽ കയറുന്നതും ടാർപോളിൻ മുറിച്ച് ഒരു പെട്ടി നിറയെ സാധനങ്ങൾ താഴേക്ക് എറിയുന്നതും കാണാം. മൂന്നാമൻ ബൈക്കിൽ ട്രക്കിനെ പിന്തുടരുന്നു. പെട്ടി താഴേക്ക് വലിച്ചെറിഞ്ഞ ശേഷം രണ്ട് അക്രമികൾ വളരെ ശ്രദ്ധാപൂർവം ഓടുന്ന ട്രക്കിൽ നിന്ന് ഇറങ്ങി ബൈക്കിൽ ഇരിക്കുന്നു.
America : The Fast And Furious 11 will be the ultimate
— Raja Babu (@GaurangBhardwa1) May 25, 2024
Indian chor : hold my pulser pic.twitter.com/9b6PN0MCqe
ട്രക്കിന് പിന്നിലുണ്ടായിരുന്ന കാറിൽ ഇരുന്നയാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അടുത്തിടെ ആഗ്ര മുംബൈ ദേശീയ പാതയിലെ നൈനാവാദ് താഴ്‌വരയിൽ ട്രക്കിൽ നിന്ന് അക്രമികൾ മോഷണം നടത്തിയിരുന്നു. എന്നാൽ ട്രക്ക് ഡ്രൈവറുടെ ജാഗ്രത മൂലം വസ്തുക്കൾ കൊണ്ടുപോകാൻ അക്രമികൾക്ക് കഴിഞ്ഞില്ല. ദേവാസ്, തരാന മേഖലകളിൽ ഇത്തരം മോഷണങ്ങൾ കൂടുതലാണെന്ന് പൊലീസ് പറയുന്നു.