Violence | തലശേരി താലൂകില്‍ അക്രമം പടരുന്നു; നേതാക്കള്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി
Jan 30, 2023, 20:03 IST
കണ്ണൂര്‍: (www.kvartha.com) തെയ്യങ്ങളും തിറയും തുടങ്ങിയതോടെ പാനൂര്‍ ഉള്‍പെടുന്ന തലശേരി താലൂകില്‍ അക്രമരാഷ്ട്രീയവും പിടിമുറുക്കുന്നതായി ആക്ഷേപം. തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി പാലത്തിന് സമീപം തെയ്യം, തിറ മഹോത്സവത്തിനിടെയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുലര്‍ച്ചെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അടിയറ വരവിനിടെയാണ് അക്രമം അരങ്ങേറിയത്. സംഘര്‍ഷം തടയാനെത്തിയ പൊലീസിനെയും കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.
പൊലീസിനെതിരെ അതിക്രമം കാണിച്ചെന്നതിന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കുറ്റത്തിന് ഇരുപാര്‍ടികളിലെയും കണ്ടാലറിയാവുന്ന എട്ടു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലുണ്ടായ കോണ്‍ഗ്രസ് - ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് പന്ന്യന്നൂര്‍, പൂക്കോം, പാനൂര്‍ മേഖലയില്‍ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണ്.
പന്ന്യന്നൂരില്‍ ആര്‍എസ്എസ് ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സിടികെ അനീഷ്, കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക് പ്രസിഡന്റ് കെപി ഹാശിം ഉള്‍പെടെ നിരവധി പേര്‍ക്ക് നേരെ ശാരീരിക അക്രമം നടന്നിരുന്നു. വീടുകള്‍ക്ക് നേരെയും അക്രമം നടന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പെടെയുളളവര്‍ക്ക് പരുക്കേറ്റിരുന്നു. ഒരാഴ്ചക്ക് ശേഷം അക്രമ സംഭവങ്ങള്‍ക്ക് അറുതി വന്നെന്ന ആശ്വാസത്തിനിടെയാണ് കഴിഞ്ഞ ദിവസം പൂക്കാത്ത് ആര്‍എസ്എസ് നേതാവിന്റെ വീട്ടിന് നേരെ അക്രമമുണ്ടായെന്ന പരാതി ഉയര്‍ന്നത്.
പൊതുവേ സിപിഎം-ബിജെപി സംഘര്‍ഷത്തിന് പേര് കേട്ട പാനൂര്‍, ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. അവിചാരിതമായ രീതിയില്‍ നേതാക്കള്‍ക്ക് നേരെ അക്രമമുണ്ടാകാമെന്ന നിഗമനത്തില്‍ പൊലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. രാത്രി റോഡുകളില്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ ഇരുകക്ഷികളേയും വിളിച്ച് സമാധാനയോഗം വിളിക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്.
പാനൂരില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായും നേതാക്കള്‍ കൊലവിളി പ്രസംഗങ്ങള്‍ നടത്തിയതായും പറയുന്നുണ്ട്. ഇത് സ്ഥിതി വഷളാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം വ്യാപാരങ്ങളും ഉത്സവങ്ങളും കൂട്ടായ്മകളും സജീവമാകുന്ന കാലത്ത് തലശേരി താലൂകില്‍ വീണ്ടും അക്രമരാഷ്ട്രീയം തലപൊക്കിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Controversy, Attack, Crime, CPM, BJP, Congress, Violence spreads in Thalassery taluk.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.