Killed | 'പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരം; നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു'

 




ചെന്നൈ: (www.kvartha.com) പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ പകയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നതായി പൊലീസ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രണയപ്പകയിലുള്ള കൊലപാതക വാര്‍ത്ത റിപോര്‍ട് ചെയ്യുന്നത്. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് ധരണി (23)യെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ കഴിഞ്ഞ് അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ളയാളാണെന്ന് മനസിലാക്കിയതോടെ ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്. 

Killed | 'പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരം; നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു'


തുടര്‍ന്ന് നഴ്‌സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. 

എന്നാലിത് കള്ളമാണെന്ന് ഗണേഷ് മനസിലാക്കി. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ചെ 5.30ന് യുവാവ് ക്രൂരകൃത്യം നടപാക്കുകയായിരുന്നു. വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച് പൊലീസ് പിടികൂടി. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, India, chennai, Crime, Killed, Love, Student, Accused, Police, Local-News, Arrested, Villupuram girl killed by ex-lover
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia