'ഞങ്ങള്‍ പറയുന്നത് പോലെ ജീവിച്ചിരുന്നെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല'; വികാസ് ദുബെയുടെ പിതാവ്
Jul 11, 2020, 14:55 IST
ADVERTISEMENT
കാണ്‍പൂര്‍: (www.kvartha.com 11.07.2020) പൊലീസുകാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ വികാസ് ദുബെയുടെ മരണത്തില്‍ പൊലീസ് നടപടിയെ പിന്തുണച്ച് പിതാവ്. തന്റെ മകന് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് പിതാവ് പറയുന്നു. മകനെതിരെ നടപടിയെടുത്തത് ഉത്തര്‍പ്രദേശ് ഭരണകൂടം ചെയ്ത നല്ല കാര്യം എന്നാണ് ദുബെയുടെ പിതാവിന്റെ വാക്കുകള്‍.
''ഞങ്ങള്‍ പറയുന്നത് പോലെ ജീവിച്ചിരുന്നെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. യാതൊരു വിധത്തിവും വികാസ് ഞങ്ങളെ സഹായിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് വരെ അവന് നശിപ്പിച്ചു. എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അവന് കൊലപ്പെടുത്തി. മാപ്പര്‍ഹിക്കാത്ത പാപമാണ് അവന് ചെയ്തത്. ഭരണകൂടം ചെയ്തതാണ് ശരി. അവരിങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ നാളെ മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യുമായിരുന്നു.'' വികാസ് ദുബെയുടെ പിതാവായ രാംകുമാര്‍ എഎന്‍ഐയോട് പറഞ്ഞു.
''എല്ലാ വ്യക്തികള്‍ക്കും സംരക്ഷണം നല്‍കുക എന്നതാണ് മുഖ്യമന്ത്രിയുടെ കടമ. പോലീസുദ്യോഗസ്ഥര്‍ അത് നടപ്പിലാക്കുന്നവരും. ക്ഷമിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് അവന് പൊലീസിനെ ആക്രമിച്ചത്. അവന്റെ ശവസംസ്കാര ചടങ്ങില്‍ പോലും ഞാന്‍ പങ്കെടുത്തില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ കാര്യത്തില്‍ മാത്രമാണ് പൊലീസിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും രാംകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഉജ്ജയിനില്‍ വച്ചാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഇയാള്‍ ഒളിവിലായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തിലെത്തിയ ഇയാളെ അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. പിന്നീട് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. കഴിഞ്ഞ ആഴ്ച കാണ്‍പൂരിലെ ചബേപൂര്‍ പ്രദേശത്തെ ബിക്രു ഗ്രാമത്തില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയാണ് വികാസ് ദുബെ. സംഭവത്തിന് ശേഷം ഇയാള്‍ ഒളവിലായിരുന്നു.
കാണ്‍പൂരിലെ ഭൈരവ് ഘട്ടിലാണ് ഗുണ്ടാനേതാവായ വികാസ് ദുബെയെ സംസ്കരിച്ചത്. ചടങ്ങില്‍ അയാളുടെ ഭാര്യയും ഇളയ മകനും ഭാര്യാസഹോദരനും പങ്കെടുത്തു. കുടുംബത്തില്‍ നിന്ന് മറ്റാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നില്ല.

Keywords: News, National, India, Police, Father, Criminal Case, Criminal-Participate, Crime, Funeral, Vikas Dubey's father supports police action
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.