Arrested | കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് പിടികൂടിയ യുവ എന്‍ജിനീയര്‍ 1000 രൂപ വിഴുങ്ങിയതായി വിജിലന്‍സ്; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

 


കണ്ണൂര്‍: (www.kvartha.com) വീട്ടിലേക്ക് വൈദ്യുതി ലൈന്‍ വലിക്കണമെന്ന ആവശ്യവുമായെത്തിയ ഉപഭോക്താവിനോട് ഓഫീസ് പരിസരത്തു നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘമെത്തിയപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടെയില്‍ പണം വിഴുങ്ങിയ കെഎസ്ഇബി എന്‍ജിനീയറെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തി തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഓടിച്ചിട്ടാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. അഴീക്കോട് കെഎസ്ഇബി ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
                
Arrested | കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് പിടികൂടിയ യുവ എന്‍ജിനീയര്‍ 1000 രൂപ വിഴുങ്ങിയതായി വിജിലന്‍സ്; അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

അഴീക്കോട് കെഎസ്ഇബി സബ് എന്‍ജിനിയര്‍ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയതായി സംശയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പൂതപ്പാറ സ്വദേശി അബ്ദുല്‍ ശുകൂര്‍ നല്‍കിയ ഫിനാതലിന്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോടുകളാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയതായി സംശയിക്കുന്നത്. ശുകൂറിന്റെ വീട്ടില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുകൂറിനോട് ഇയാള്‍ പലതവണ കൈക്കൂലിക്കാവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് ശുകൂര്‍ വിജിലന്‍സുമായി ബന്ധപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലിവാങ്ങുന്ന സമയത്ത് വിജിലന്‍സ് ഡിവൈ എസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ പിടികൂടുകയും അപ്രതീക്ഷിതമായി വിജിലന്‍സിനെ കണ്ടപ്പോള്‍ ഇയാള്‍ ശുകൂര്‍ നല്‍കിയ രണ്ടു 500 രൂപ നോടുകളുമായി പുറത്തേക്ക് ഓടുകയും ഇതിനിടെ അവ വിഴുങ്ങിയെന്നുമാണ് പറയുന്നത്. ഇയാള്‍ ഓടിയ ഭാഗങ്ങളില്‍ നോടുകള്‍ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഇക്കാര്യം ഉറപ്പിച്ചത്. ഇയാളുടെ കയ്യില്‍ നോടില്‍ പുരണ്ട ഫിനാതലിന്റെ പൊടിപുരണ്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ജിയോ എം ജോസഫ് കൈക്കൂലി വാങ്ങിയെന്ന തന്നെയാണ് വിജിലന്‍സ് ഉറപ്പിക്കുന്നത്.

ഇയാളെ എന്‍ഡോസ്‌കോപി ചെയ്യാന്‍ ചാലയിലെ ആശുപത്രിയില്‍കൊണ്ടു പോയെങ്കിലും വിസമ്മതിച്ചതിനാല്‍ നടന്നില്ല. ഇതിനു ശേഷം എക്സറേയെടുത്ത് നോക്കിയെങ്കിലും ആമാശയത്തില്‍ നോടുകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കോടതിയില്‍ ഹാജരാക്കി മജിസ്ട്രേറ്റിന്റെ അനുമതിയോടെ എന്‍ഡോസ്‌കോപി ചെയ്യാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. ഇതിനായി അപേക്ഷ നല്‍കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബുപെരിങ്ങോത്ത് അറിയിച്ചു. എറണാകുളം ജില്ലക്കാരനാണ് ജിയോ ജോസഫ്. ഇയാളെ കുറിച്ചു നേരത്തെയും വ്യാപകമായി പരാതിയുയര്‍ന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Vigilance-Raid, Vigilance, Vigilance Case, Bribe Scam, Arrested, Vigilance said that young engineer who was chased and caught while taking bribe swallowed thousand rupees.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia