SWISS-TOWER 24/07/2023

Vigilance raid | കണ്ണൂരില്‍ റോഡുകളില്‍ വിജിലന്‍സ് റെയിഡ്: വ്യാപക ക്രമക്കേട് കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ ഹൈകോടതി നിര്‍ദേശ പ്രകാരം നിര്‍മാണം കഴിഞ്ഞ് ആറുമാസത്തിന് ശേഷം തകര്‍ന്ന റോഡുകള്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിന്‍ലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ആറ് സ്‌ക്വാഡുകളായാണ് ജില്ലയില്‍ പരിശോധന നടത്തിയത്. ഭൂരിഭാഗം റോഡുകളിലും പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേടുകള്‍കണ്ടെത്തിയതായാണ് വിജിലന്‍സ് റിപോര്‍ട്.
         
Vigilance raid | കണ്ണൂരില്‍ റോഡുകളില്‍ വിജിലന്‍സ് റെയിഡ്: വ്യാപക ക്രമക്കേട് കണ്ടെത്തി

കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കടമ്പൂര്‍ ഹൈസ്‌കൂള്‍-മമ്മാക്കുന്ന് റോഡില്‍ മൂന്നിടങ്ങളില്‍ അപാകത കണ്ടെത്തി. കോര്‍കടിങ് മെഷീന്‍ ഉപയോഗിച്ചു റോഡു പൊളിച്ചു നടത്തിയ പരിശോധനയില്‍ ആവശ്യത്തിന് ടാര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിന് മുന്‍പില്‍ റോഡ് എസ്റ്റിമേറ്റിനെ മറികടന്നു കൊണ്ടു അധിക വീതിയില്‍ ടാര്‍ ചെയ്തതായി കണ്ടെത്തി. ഇവിടെ നിന്നുമെടുത്ത സാമ്പിള്‍ പരിശോധനയ്ക്കു ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും.
Aster mims 04/11/2022

വിജിലന്‍സ് എസ് ഐ പങ്കജാക്ഷന്‍, എ എസ് ഐ നാരായണന്‍, പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനിയര്‍ രാംകിഷോര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വിജിലന്‍സ് സി. ഐ ഷാജിപട്ടേരിയുടെ നേതൃത്വത്തില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ അഞ്ച് റോഡുകളിലും കൂത്തുപറമ്പ് നഗരസഭയിലെ രണ്ടു റോഡുകളിലും പരിശോധന നടത്തി. ഇതില്‍ അഞ്ചു റോഡുകളില്‍ നിര്‍മാണക്രമക്കേടുകള്‍ കണ്ടെത്തി.

ചെറുമാവിലായി റോഡില്‍ നിര്‍മാണം നടന്നതിനു ശേഷം അല്‍പദിവസങ്ങള്‍ക്കുളളില്‍ റോഡുകള്‍ അമര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് നഗരസഭയിലെ ടി.പി നാണുമാസ്റ്റര്‍ റോഡ്, ഉച്ചമ്പള്ളി അച്യുതന്‍ റോഡ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. പെരളശേരി ഗ്രാമപഞ്ചായത്തിലെ റോഡുകളിലും പരിശോധന നടത്തി. വിജിലന്‍സ് സി. ഐ പി. ആര്‍ മനോജ്, എസ്. ഐ ജഗദീഷ് എന്നിവരും പങ്കെടുത്തു. വിജിലന്‍സ് നോര്‍ത്ത് റെയ്ഞ്ച് എസ്. പി വി.സി സജീവന്‍ പരിശോധനയുടെ മേല്‍നോട്ടം വഹിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Road, Vigilance-Raid, Vigilance, Raid, Vigilance raid on roads in Kannur, Vigilance raid on roads in Kannur: Widespread irregularities found.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia