Vigilance | ആര്‍ത്തിപ്പണ്ടാരങ്ങളെല്ലാം ഇടുക്കിയിലേക്ക്; 6 മാസത്തിനിടെ കൈക്കൂലിക്കേസില്‍ പിടിയിലായത് 6 പേര്‍: അറസ്റ്റിലായത് പഞ്ചായത് വൈസ് പ്രസിഡന്റ് മുതല്‍ ഡോക്ടര്‍ വരെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലയില്‍ വിജിലന്‍സിന്റെ പിടിയിലായത് ആറ് പേര്‍. കൈക്കൂലിക്കാരായ സര്‍കാര്‍ ഉദ്യോഗസ്ഥരെ കെണിവച്ചു പിടിക്കുന്ന 'ട്രാപ്' കേസുകളില്‍ അറസ്റ്റിലായവരില്‍ തഹസില്‍ദാരും ഡോക്ടറും പഞ്ചായത് വൈസ് പ്രസിഡന്റും ഉള്‍പെടുന്നു. 2022 ല്‍ ജില്ലയില്‍ അഞ്ച് പേരെയും 2023 ല്‍ ഒരാളെയുമാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത്.
             
Vigilance | ആര്‍ത്തിപ്പണ്ടാരങ്ങളെല്ലാം ഇടുക്കിയിലേക്ക്; 6 മാസത്തിനിടെ കൈക്കൂലിക്കേസില്‍ പിടിയിലായത് 6 പേര്‍: അറസ്റ്റിലായത് പഞ്ചായത് വൈസ് പ്രസിഡന്റ് മുതല്‍ ഡോക്ടര്‍ വരെ

പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നില്‍ക്കുന്നവരാണു ബഹുഭൂരിപക്ഷം സര്‍കാര്‍ ഉദ്യോഗസ്ഥരെങ്കിലും കൈക്കൂലി ജീവിതശൈലിയാക്കിയ കുറച്ചു പേരും ഇക്കൂട്ടത്തിലുണ്ടെന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് സജീവമായി കളത്തിലിറങ്ങിയപ്പോള്‍ കൈക്കൂലി വാങ്ങുന്നവരെ പിടികൂടാന്‍ ജനവും കൂടെക്കൂടിയതോടെ കൈക്കൂലി ട്രാപ് കേസുകള്‍ വര്‍ധിച്ചു.

കൈക്കൂലി ആവശ്യപ്പെട്ടാലുടന്‍ വിജിലന്‍സിനെ സമീപിക്കാന്‍ ജനം തയാറാകുന്നത് ഇത്തരക്കാരെ പിടികൂടാന്‍ സഹായമാകുന്നതായി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. തുടര്‍ന്നും ജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജനുവരി 20

കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായ സംഭവമാണ് ഒടുവിലത്തേത്.
വരുമാന സര്‍ടിഫികറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തഹസില്‍ദാരെ വിജിലന്‍സ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ചെറിയാനാണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്‍ തന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ടിഫികറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ടിഫികറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ ജയ്ഷ് ചെറിയാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

ഡിസംബര്‍ 22

ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയ്ക്കു തുടര്‍ചികിത്സ നല്‍കുന്നതിന് 5,000 കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനകോളജി വിഭാഗം ജൂനിയര്‍ കണ്‍സല്‍ടന്റ് മായാ രാജ് പിടിയിലായത്. കഴിഞ്ഞ 22 ന് ആയിരുന്നു സംഭവം. സസ്‌പെന്‍ഷനിലായ വനിതാ ഡോക്ടര്‍ തുടര്‍ന്ന് റിമാന്‍ഡിലായിരുന്നു.

ഡിസംബര്‍ 12

ബില്‍ പാസാക്കി നല്‍കുന്നതിന് കരാറുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഏലപ്പാറ പഞ്ചായത് സെക്രടറി ഹാരിസ് ഖാന്‍ (52) പിടിയിലായത്. കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപ്പണികളുടെ കരാറെടുത്ത വനിതയില്‍ നിന്നു പണം വാങ്ങുന്നതിനിടെയാണ് പഞ്ചായത് ഓഫിസില്‍ നിന്ന് ഇടുക്കി വിജിലന്‍സ് സംഘം ഹാരിസ് ഖാനെ അറസ്റ്റ് ചെയ്തതെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഹാരിസ് ഖാനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 29

2500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കൊന്നത്തടി വിലേജ് ഓഫിസര്‍ കെആര്‍ പ്രമോദ് കുമാറിനെ (50) വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കുടുംബാംഗ സര്‍ടിഫികറ്റ് ആവശ്യത്തിന് അപേക്ഷ നല്‍കിയയാളില്‍ നിന്നു പണം വാങ്ങാനായിരുന്നു ശ്രമമെന്നാണ് ആരോപണം..

ഓഗസ്റ്റ് എട്ട്

10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അടിമാലി പഞ്ചായതിലെ സീനിയര്‍ ക്ലാര്‍ക് അടൂര്‍ പമനോജ് എസ് നായര്‍ (42) വിജിലന്‍സിന്റെ പിടിയിലായത്. അടിമാലി മന്നാംകണ്ടം വിലേജ് ഓഫിസറായിരുന്ന റിട. റവന്യു ഇന്‍സ്‌പെക്ടറുടെ ഉടമസ്ഥതയിലുള്ള പൊളിഞ്ഞ പാലത്തെ വീടിനു നമ്പര്‍ ലഭിക്കുന്നതിനായി തുക ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ജൂലൈ 11

കൊക്കയാര്‍ പഞ്ചായത് വൈസ് പ്രസിഡന്റും സിപിഐ മണ്ഡലം കമിറ്റിയംഗവുമായ കെഎല്‍ ദാനിയേല്‍ 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സിപിഎം വെട്ടിക്കാനം ബ്രാഞ്ച് സെക്രടറിയും ഡിവൈഎഫ്‌ഐ ഏന്തയാര്‍ ഈസ്റ്റ് മേഖലാ സെക്രടറിയുമായ മാര്‍ട്ടിന്‍ കുര്യനാണു പരാതി നല്‍കിയത്. പടുതാക്കുളം നിര്‍മാണത്തിനുള്ള സബ്‌സിഡിക്ക് അപേക്ഷ പാസാക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി.

കേസുകള്‍ വേറെയും

അതിര്‍ത്തി കടന്നെത്തുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് ആളൊന്നിന് 100 രൂപ വീതം വാങ്ങിയെന്ന പരാതിയില്‍ കുമളിയിലെ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ വലയിലായത് കഴിഞ്ഞ മാസം. കുമളി ചെക്‌പോസ്റ്റില്‍ കൈക്കൂലി വീതം വയ്ക്കുന്നതിനിടെ എക്‌സൈസ് വിജിലന്‍സിന്റെ പിടിയിലായ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍ കിട്ടിയ സംഭവവും അടുത്തിടെ നടന്നു. ടാര്‍ ചെയ്ത് ആറ് മാസം തികയും മുന്‍പേ റോഡുകള്‍ തകര്‍ന്നതിന് കരാറുകാരന്‍, ഓവര്‍സിയര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത സംഭവവുമുണ്ട്.

Keywords:  Latest-News, Kerala, Idukki, Top-Headlines, Vigilance Case, Vigilance, Vigilance-Raid, Bribe Scam, Crime, Vigilance caught 6 people in Idukki district while taking bribe within 6 months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia