Shot | 'കുടിശ്ശികയുള്ള ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത് ചൊടിപ്പിച്ചു'; അധ്യാപകനുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥികള്‍
Jun 23, 2023, 19:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) കുടിശ്ശികയുള്ള ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് അധ്യാപകന് നേരെ വിദ്യാര്‍ഥികള്‍ വെടിയുതിര്‍ത്തതായി റിപോര്‍ട്. സംസാരത്തിനിടെയാണ് ആക്രമണം നടന്നത്. മധ്യപ്രദേശിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. അധ്യാപകനായ ഗിര്‍വര്‍ സിങ്ങാണ് വിദ്യാര്‍ഥികളുടെ ആക്രമണത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നുവര്‍ഷമായി കുടിശ്ശികയുള്ള ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാക്കളെ ചൊടിപ്പിച്ചതെന്നാണ് വിവരം. കോചിങ് സെന്ററിന് പുറത്തേക്ക് ഇറങ്ങിയ അധ്യാപകനെ ബൈകിലെത്തിയ വിദ്യാര്‍ഥികള്‍ വെടിവയ്ക്കുകയായിരുന്നു. അധ്യാപകന്റെ വയറിനു നേര്‍ക്ക് നിറയൊഴിച്ച വിദ്യാര്‍ഥികള്‍ പെട്ടെന്നു തന്നെ സ്‌കൂടറില്‍ പോകുന്നതും അധ്യാപകന്‍ വയറില്‍ പിടിച്ച് ഓടുന്നതും വീഡിയോയില്‍ ഉണ്ട്.
ഗിര്‍വര്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ സംഭാഷണമാണ് ഇവര്‍ നടത്തിയതെന്നും സുഖമായിരിക്കുന്നോയെന്ന് ചോദിച്ചതിന് ശേഷം പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും എന്തിനാണ് വെടിവച്ചതെന്ന് മനസ്സിലായില്ലെന്നും ഗിര്‍വര്‍ സിങ് പൊലീസിന് മൊഴി നല്‍കി. ജൗറ റോഡിലുള്ള കുലേന്ദ്ര കോചിങ് സെന്ററിലെ അധ്യാപകനാണ് ഗിര്‍വര്‍ സിങ്.
കേസിലെ പ്രതികള്‍ മൂന്നുവര്‍ഷം മുന്‍പ് ഈ കോചിങ് സെന്ററില്‍ പഠിച്ച് 12-ാം ക്ലാസ് പരീക്ഷ പാസായവരാണെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള ഫീസ് അടയ്ക്കണമെന്ന് പലസ്ഥലങ്ങളില്‍ വച്ച് ഗിര്‍വര്‍ സിങ് ഇവരോട് ചോദിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൊറേന പൊലീസ് സൂപ്രണ്ട് റായ് സിങ് നര്‍വാരിയ പറഞ്ഞു.
Keywords: News, National, National-News, Crime, Crime-News, Video, Shot, Students, Teacher, Bhopal, Madhya Pradesh, Video: Students Ask Former Teacher How He Is Doing, Then Fire At Him.Video: Students Talk Normally With Their Former Teacher, Then Fire At Him https://t.co/QegCfYE0Hi pic.twitter.com/DFgtbi6SKt
— NDTV News feed (@ndtvfeed) June 23, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

