സിനിമയിലെ സാഹസികരംഗം അനുകരിച്ച് കാറുകള്‍ക്ക് മുകളില്‍നിന്ന് പൊലീസ് യൂണിഫോമില്‍ അഭ്യാസ പ്രകടനം നടത്തി വിഡിയോ ചിത്രീകരണം; എസ് ഐക്ക് കിട്ടിയത് മുട്ടന്‍ പണി
May 13, 2020, 15:29 IST
ഭോപാല്‍: (www.kvartha.com 13.05.2020) സിനിമയിലെ സാഹസികരംഗം അനുകരിച്ച് കാറുകള്‍ക്കു മുകളില്‍നിന്ന് അഭ്യാസ പ്രകടനം നടത്തി വിഡിയോ ചിത്രീകരിച്ച എസ്‌ഐക്ക് കിട്ടിയത് മുട്ടന്‍ പണി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ നര്‍സിങ് ഗഡ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് യാദവ് ആണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി അഭ്യാസ പ്രകടനം നടത്തി വീഡിയോ ചിത്രീകരിച്ചത്.
സംഭവം വിവാദമായതോടെ എസ് ഐക്കെതിരെ നടപടി എടുത്തിരിക്കയാണ്. 5000 രൂപ പിഴയും താക്കീതും ആണ് നല്‍കിയത്. സിങ്കം സിനിമയുടെ പശ്ചാത്തല സംഗീതത്തിനൊപ്പമാണ് അജയ് ദേവ്ഗണിന്റെ പ്രശസ്തമായ 'കാര്‍ സ്റ്റണ്ട്' അനുകരിച്ചുകൊണ്ടുള്ള വീഡിയോ. ഒരേ വേഗത്തില്‍ സമാന്തരമായി നീങ്ങുന്ന രണ്ടു കാറുകള്‍ക്കു മുകളിലായി കാലുറപ്പിച്ചു നിന്ന് പൊലീസ് യൂണിഫോമിലായിരുന്നു സാഹസിക പ്രകടനം.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സാഗര്‍ റേഞ്ച് ഐജി അനില്‍ ശര്‍മയുടെ നിര്‍ദേശപ്രകാരം എസ്പി ഹേമന്ദ് ചൗഹാന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നു.
Keywords: Video of madhya pradesh sub inspector doing singham stunt on duty going viral, Bhoppal, News, Local-News, Police, Video, Crime, Criminal Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.