Video | യാത്രക്കാരുള്ള കാറിനെ കണ്ടെയ്‌നര്‍ ട്രക് റോഡില്‍ ഇടിച്ചുനിരക്കി കൊണ്ടുപോയത് 3 കിലോമീറ്ററോളം; വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
Feb 13, 2023, 15:23 IST
മീററ്റ്: (www.kvartha.com) യാത്രക്കാരുള്ള കാറിനെ കണ്ടെയ്‌നര്‍ ട്രക് റോഡില്‍
മൂന്ന് കിലോമീറ്ററോളം ഇടിച്ചുനിരക്കി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ സമയം, കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രക് കാറിലിടിച്ചെങ്കിലും നിര്‍ത്താതെ കാറിനെ നിരക്കി മുന്നോട്ടുപോയതോടെ യാത്രക്കാര്‍ ബഹളം വച്ച് ഉച്ചത്തില്‍ കരഞ്ഞു. എന്നിട്ടും ട്രക് നിര്‍ത്താതായപ്പോള്‍ അവര്‍ കാറില്‍നിന്നു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവം കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ട്രകിനെ പിന്തുടര്‍ന്ന് പോയ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ട്രക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
Uttar Pradesh: Drunken container driver rammed the car for several kilometers in Partapur police station area of Meerut, four youths sitting in the car somehow saved their lives by jumping, container and container driver in police custody... pic.twitter.com/GqDQou8CJ7
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) February 13, 2023
Keywords: News,National,India,Crime,Accident,Travel,Passengers,Traffic,Police,Liquor,Social-Media, Video: Drunk UP Man Drags Car With Container Truck, Narrow Escape For 4
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.