Verdict Deferred | ഹിന്ദു ഐക്യവേദി നേതാവ് അശ്വിനി കുമാര്‍ വധക്കേസില്‍ വിധി പ്രഖ്യാപനം 21 ലേക്ക് മാറ്റി

 
Verdict Deferred in Ashwini Kumar Murder Case to 21st
Verdict Deferred in Ashwini Kumar Murder Case to 21st

Photo: Arranged

● എന്‍ ഡി എഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്
● 2005 മാര്‍ച്ച് 10-ന് രാവിലെ ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് കൊലപാതകം നടത്തിയത് 
● തിങ്കളാഴ്ചയാണ് വിധി പറയേണ്ടിയിരുന്നത്

തലശേരി: (KVARTHA) ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍ എസ് എസ് നേതാവുമായ കണ്ണൂര്‍ ഇരിട്ടി പുന്നാട്ടെ അശ്വനി കുമാര്‍ വധക്കേസിലെ വിധി പ്രഖ്യാപനം ഈ മാസം 21 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. എന്‍ ഡി എഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 

2005 മാര്‍ച്ച് 10-ന് രാവിലെ ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് അശ്വനി കുമാറിനെ
കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കുറ്റപത്രം. ഇരിട്ടി പ്രഗതി കോളജ് അധ്യാപകനായിരുന്നു അശ്വനി കുമാര്‍. അശ്വിനി കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഒന്നു മുതല്‍ 12 വരെയുള്ള പ്രതികള്‍ 2005 ഫെബ്രുവരി മാസം 21 ന് ചാവശ്ശേരി വെളിയമ്പ്രയിലെ പഴശ്ശി ഡാമിനടുത്ത തോട്ടത്തില്‍ ഒത്തുചേര്‍ന്ന്നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഒന്നു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ 2005 മാര്‍ച്ച് മാസം പത്താം തീയതി രാവിലെ 10.15 ന് കീഴൂര്‍, പയഞ്ചേരി മുക്ക് എന്നീ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കഠാര, കത്തി, വാള്‍, ബോംബ് തുടങ്ങിയ ആയുധങ്ങള്‍ കൈവശം വെച്ച്കൊലപാതകത്തിനായി സംഘടിച്ചു നിന്നുവെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.


ഇതില്‍ നാലു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ കണ്ണൂരില്‍ നിന്നും യാത്രക്കാരെയും കയറ്റി പോവുകയായിരുന്ന KL14 9322 നമ്പര്‍ പ്രേമ ബസിലെ യാത്രക്കാരെയുംവഴിയാത്രക്കാരെയുംആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചു.
ഒന്നാംപ്രതി പുതിയ വീട്ടില്‍ അസീസ്അശ്വിനിയെ കൊല ചെയ്യാന്‍ ഇടതുഭാഗം ഷോള്‍ഡറിന് അടുത്ത് കഠാര കൊണ്ട് കുത്തിയുംരണ്ടാം പ്രതിയായ കുഞ്ഞറക്കല്‍ തെയ്യട വളപ്പില്‍നൂഹുല്‍ അമീലും മൂന്നാം പ്രതി എംപി മര്‍ഷോക്കും കഴുത്തിനും കൈക്കും കാലിനും വാള്‍ കൊണ്ട് വെട്ടിയുംമുറിവേല്‍പ്പിച്ചു.

ഏഴാം പ്രതി ആര്‍കെ അലിയും എട്ടാം പ്രതി ടികെ ഷമീറുംസംഭവ സമയത്ത്തലശ്ശേരി ഇരിട്ടി റൂട്ടിലെപയഞ്ചേരി മുക്കിലെ പബ്ലിക് റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കേസിലെ പതിമൂന്നും,പതിനാലുംപ്രതികളും സഹോദരങ്ങളുമായഷമ്മാസും ഷാനവാസുംബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സംഘടിപ്പിച്ച് നല്‍കിയെന്നുമാണ്പ്രോസിക്യൂഷന്‍ കേസ്.

ഇരിട്ടി എസ് ഐ ആയിരുന്ന പി മധുസൂദനന്‍, ഇരിട്ടി സിഐയായിരുന്ന കെവി സലീം കണ്ണൂര്‍ സി ബി സി ഐ ഡി ഡി വൈ എസ് പി മാരായിരുന്ന എം ദാമോദരന്‍, ഡി സാലി എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 89 സാക്ഷികളില്‍ 42 പേരെയാണ്പ്രോസീക്യൂഷന്‍ വിസ്തരിച്ചത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ 143, 147, 148, 341, 302, 506 (11) 120 (ബി) റെഡ് വിത്ത് (149) ഐ പി സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. വിളക്കോട്ആവിലം മാവില വീട്ടില്‍ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

പ്രതികള്‍ക്കായി അഡ്വ. അശോകന്‍, അഡ്വ. നൗഷാദ്, അഡ്വ. രന്‍ജിത്ത് മാരാര്‍ എന്നിവരും പ്രോസിക്യൂഷനു വേണ്ടി പ്രൊസിക്യൂട്ടറും ഹാജരായി.

അശ്വിനി വധക്കേസിലെ ഒന്നാം പ്രതിയായ പുതിയ വീട്ടില്‍ അസീസിനെ 2013 ഏപ്രില്‍ 23ന്കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനംനടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായി കോടതിശിക്ഷിച്ചിരുന്നു.

സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നനരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസില്‍ അശ്വിനിയെ വധിച്ച പത്താം പ്രതി പായം തണലോട്ട് യാക്കൂബും,പന്ത്രണ്ടാം പ്രതി വൈപ്രത്ത് ബഷീര്‍ എന്ന കരാട്ടെ ബഷീറും ജീവപരന്ത്യം ശിക്ഷ അനുഭവിച്ച് വരികയാണ്. വിധി പ്രഖ്യാപനം നടത്താനിരുന്ന തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് വിധി കേള്‍ക്കാനായി എത്തിയിരുന്നത്.

#AshwiniKumar #MurderCase #Kannur #KeralaVerdict #CourtDecision #RSS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia