സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ വാ​യ​ന​ശാ​ല ആ​ക്ര​മി​ച്ചു; ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചു

 


ADVERTISEMENT

തളിപ്പറമ്പ : (www.kvartha.com 04.03.2018) ക​ണ്ണൂ​രി​ലെ പാ​ച്ചേ​നി പ്രി​യ​ദ​ര്‍​ശി​നി വാ​യ​ന​ശാ​ല​യ്ക്കു​നേ​രെ വീ​ണ്ടും അ​ക്ര​മം. ശ​നി​യാ​ഴ്ച രാ​ത്രി വാ​യ​ന​ശാ​ല​യു​ടെ ചു​മ​രു​ക​ള്‍ മു​ഴു​വ​ന്‍ ക​രി ഓ​യി​ല്‍ ഉ​പ​യോ​ഗി​ച്ച്‌ വി​കൃ​ത​മാ​ക്കി. കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രി​ല്‍ ക​രി ഓ​യി​ല്‍ ഉ​പ​യോ​ഗി​ച്ച്‌ എ​ഴു​തു​ക​യും വ​രാ​ന്ത​യി​ല്‍ ക​രി ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി ത​വ​ണ ആ​ക്ര​മി​ക്ക​പ്പെ​ട്ട ഈ ​വാ​യ​ന​ശാ​ല നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്പോ​ള്‍ ക​ട്ടി​ല​യും ജ​ന​ലും എ​ടു​ത്തു​കൊ​ണ്ടു​പോ​യി നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് 10 ത​വ​ണ കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ല്‍, ജ​ന​ല്‍, ക​സേ​ര​ക​ള്‍ എ​ന്നി​വ ത​ക​ര്‍​ത്തു.

  സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ വാ​യ​ന​ശാ​ല ആ​ക്ര​മി​ച്ചു; ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചു

ബ​ള്‍​ബു​ക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ക്ക​ല്‍ എ​ന്നി​വ​യും ഉ​ണ്ടാ​യി. മ​ന്ദി​ര​ത്തി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് കൊ​ടി​മ​രം മൂന്നു ത​വ​ണ ന​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ചാ​ണ് കൊ​ടി​മ​രം ന​ശി​പ്പി​ച്ച​ത്.

2009 ല്‍ ​മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് വാ​യ​ന​ശാ​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ ത​റ​വാ​ട് വീ​ട്ടി​ന് സ​മീ​പ​ത്താ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട വാ​യ​ന​ശാ​ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശു​ഹൈ​ബ് വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ജ​യ​രാ​ജ​നെ​തി​രെ സ​മാ​ധാ​ന​യോ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​ക്കെ​തി​രെ സി​പി​എം പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് അ​ക്ര​മ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.
Keywords: Vayanasala attacked and to serve black oil in Kannur, Kannur, Politics, Attack, Crime, Criminal Case, News, Local-News, Oommen Chandy, Inauguration, Congress, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia