മരണപ്പെടുന്നതിനു മുന്‍പ് രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവത്രേ...; ഒമ്പതും പതിനൊന്നും പ്രായമുണ്ടായിരുന്ന പെണ്‍കുട്ടികളെ കുറിച്ചാണ്; തെളിവുകളുടെ അഭാവത്തില്‍ മൂന്നു പ്രതികളെ വെറുതെ വിട്ടിട്ടും ഫിറോസ് കുന്നുപറമ്പിലിനെ സദാചാരം പഠിപ്പിച്ചവരും ജസ്ലക്കു വേണ്ടി വാദിച്ചവരും എവിടെ?; വളയാറിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേരളത്തിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുന്നു
Oct 27, 2019, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 27.10.2019) വാളയാര്‍ പീഡനക്കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണത്തില്‍ പാളിച്ചയുണ്ടായതായുള്ള ആരോപണം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുകയാണ്. സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തില്‍ ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. പോലീസിന്റെ പിടിപ്പുകേടു കൊണ്ടാണ് കേസ് ഇത്തരത്തിലായത് എന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരിക്കുകയാണ്. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം, ഞങ്ങള്‍ക്കും നീതി വേണം' എന്നെഴുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അടുത്ത കാലങ്ങളില്‍ പോലീസിന്റെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള അലംഭാവം ഉണ്ടായതായും ഇരകള്‍ക്ക് നീതിലഭിക്കാത്ത കേസുകള്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. ശിശുസൗഹൃദത്തിനും സ്ത്രീസുരക്ഷയ്ക്കും അവാര്‍ഡുകള്‍ വാങ്ങുകയും ആരാധക വൃന്ദങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന് കീഴില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വലിയ വീഴ്ചയാണ്. നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ പറയുന്ന സാംസ്‌കാരിക നായകര്‍ പോലും ചിലപ്പോള്‍ മൗനം സ്വീകരിക്കുകയാണെന്നും വിവാദ പരാമര്‍ശത്തില്‍ ഫിറോസ് കുന്നുപറമ്പിലിനെ സദാചാരം പഠിപ്പിച്ചവരും ജസ്ലക്കു വേണ്ടി വാദിച്ചവരും ഇപ്പോള്‍ വധിക്കുന്നില്ലെന്നും അതുകൊണ്ടാണ് വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേരളത്തിലെ പെണ്‍കുട്ടികള്‍ സംസാരിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തപ്പെടുന്നു.
2017 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13 നും ഒന്‍പതുകാരിയായ ഇളയ സഹോദരിയെ മാര്‍ച്ച് നാലിനുമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലില്‍ ഒരേ സ്ഥാനത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടടിയോളം ഉയരത്തില്‍ മൃതദേഹങ്ങള്‍ കണ്ടതും എട്ടടി ഉയരത്തില്‍ ഒന്‍പതുകാരി തൂങ്ങിമരിക്കുന്നതെങ്ങനെയെന്നതുമാണു സംശയത്തിനിടയാക്കിയത്. എന്നാല്‍ കഴുത്തിലെ കയറിലെ കുരുക്കിന്റെ പ്രത്യേകതയും താഴെയുണ്ടായിരുന്ന കട്ടിലും ഈ ദുരൂഹത ഇല്ലാതാക്കിയതായി പൊലീസ് പറഞ്ഞു. ഏതു സമയവും അയഞ്ഞു വീഴാവുന്ന രീതിയിലാണ് കയര്‍ കുരുക്കിയതെന്നും കൊലപാതകമാണെങ്കില്‍ കുരുക്ക് ഇപ്രകാരമായിരിക്കില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇളയ പെണ്‍കുട്ടിയുടെ മരണ സമയത്ത് സംഭവസ്ഥലം പരിശോധിച്ച പൊലീസ് സര്‍ജനും ആത്മഹത്യയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. മരണപ്പെടുന്നതിനു മുന്‍പ് രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു കണ്ടെത്തിയതിനാല്‍ തുടരന്വേഷണത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളും അച്ഛന്റെ സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പതിനേഴുകാരനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച 17കാരനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാളയാര്‍ കേസില്‍ അപ്പീല്‍ പോകുന്നതിന് നിയമോപദേശം കിട്ടിയതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് പൊലീസും നിയമവകുപ്പും ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കും. അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പോലീസ് അപ്പീല്‍ നല്‍കുന്നതെന്നും ഡിഐജി വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Crime, Case, Police, Death, Child, Minor girls, Suicide, Court, Media, Protest, valayar girls suicide; mass campaign in social media
Keywords: Kerala, News, Crime, Case, Police, Death, Child, Minor girls, Suicide, Court, Media, Protest, valayar girls suicide; mass campaign in social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.