അഭിഭാഷകയെ ഹോട്ടലിലേക്ക് വിളിപ്പിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കൂട്ടബലാത്സംഗം ചെയ്തു; പരാതി പറഞ്ഞാല്‍ കൊന്നുകളയുമെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി; പുരുഷ സുഹൃത്തിനേയും കൂട്ടാളികളേയും തേടി പൊലീസ്
Dec 23, 2020, 15:26 IST
മീററ്റ്: (www.kvartha.com 23.12.2020) അഭിഭാഷകയെ ഹോട്ടലിലേക്ക് വിളിപ്പിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കൂട്ടബലാത്സംഗം ചെയ്തു. പരാതി പറഞ്ഞാല്‍ കൊന്നുകളയുമെന്നും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് ക്രൂരമായ ബലാത്സംഗം നടന്നത്. അഭിഭാഷകയെ മീററ്റിലെ ഗഹ് റോഡിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പുരുഷ സുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്നും ഇവര്‍ പകര്‍ത്തിയ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വര്‍ തഹസില്‍ സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതിയെ ബലം പ്രയോഗിച്ച് ചില പേപ്പറുകളില്‍ ഇവര്‍ ഒപ്പിടുവിക്കുകയും ചെയ്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി. ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവതി കുടുംബാംഗങ്ങളോടൊപ്പം എസ് പി ഓഫീസില്‍ എത്തി പരാതി നല്‍കിയത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Keywords: Uttar Pradesh: Woman lawyer gang molested in hotel; accused film act and threaten her with death, Lawyer, Molestation, Hotel, Crime, Criminal Case, Police, Probe, Complaint, Family, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.