Killed | 'ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു'; ക്രൂരകൃത്യം പുറത്തറിഞ്ഞത് പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയ്ക്ക് പിന്നാലെ; ഭാര്യ അറസ്റ്റില്‍
Jul 28, 2023, 11:13 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയ്ക്ക് പിന്നാലെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരകൃത്യം. ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ രാം പാല്‍ (55) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഭാര്യ ദുലാരോ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ഉത്തര്‍പ്രദേശിലി പിലിഭിത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാം പാലിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം മഴു ഉപയോഗിച്ച് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയശേഷം ശരീരാവശിഷ്ടങ്ങള്‍ ദുലാരോ ദേവി കനാലില്‍ തള്ളുകയായിരുന്നു.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകന്‍ സണ്‍ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ദുലാരോ ദേവിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദുലാരോ ദേവി ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ചോദ്യം ചെയ്യലില്‍ താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ദുലാരോ ദേവി കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംപാലിനെ കൊലപ്പെടുത്തിയതായി ഭാര്യ മൊഴി നല്‍കി.
പുതപ്പും കയറും ഉപയോഗിച്ച് രാപാലിനെ കട്ടിലില്‍ കെട്ടിയിട്ടു. പിന്നീട് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച് തന്നെ ശരീരഭാഗം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു.
കനാലില്‍നിന്നും മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കണ്ടെത്തി. രാംപാലിന്റെ ശരീരഭാഗങ്ങള്‍ കനാലില്‍ നിന്നും വീണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഭാര്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: News, National, National-News, Crime, Crime-News, Uttar Pradesh, Woman, Killed, Deadbody, Canal, Uttar Pradesh: Woman kills man and deadbody throws parts in canal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.