ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ തറയിലെറിഞ്ഞു കൊന്നശേഷം മൃതദേഹം ഓടയിലെറിഞ്ഞു; നവജാത ശിശുവിന്റെ ശരീരം കണ്ടെടുത്തത് അഴുകിയ നിലയില്‍; 16കാരിയായ പെണ്‍കുട്ടിയും മാതാവും അറസ്റ്റില്‍

 


ലക്നൗ: (www.kvartha.com 24.02.2020) ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ തറയിലെറിഞ്ഞു കൊന്നശേഷം മൃതദേഹം ഓടയിലെറിഞ്ഞ സംഭവത്തില്‍ 16കാരിയായ പെണ്‍കുട്ടിയും 50കാരിയായ മാതാവും അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.

ഇക്കഴിഞ്ഞ ജനുവരി 31ന് അഴുകിയ നിലയില്‍ തുണിയില്‍ പൊതിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ വീട്ടില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി ഉണ്ടെന്നും, മാസങ്ങളായി ഈ കുട്ടി പുറത്തിറങ്ങാറില്ലെന്നും അറിഞ്ഞു.

ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ തറയിലെറിഞ്ഞു കൊന്നശേഷം മൃതദേഹം ഓടയിലെറിഞ്ഞു; നവജാത ശിശുവിന്റെ ശരീരം കണ്ടെടുത്തത് അഴുകിയ നിലയില്‍; 16കാരിയായ പെണ്‍കുട്ടിയും മാതാവും അറസ്റ്റില്‍

ഇതോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് കുടുംബത്തെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് തെളിവുകള്‍ ഒന്നൊന്നായി പൊലീസ് അക്കമിട്ട് നിരത്തി. ഒടുവില്‍ മറ്റ് നിവൃത്തി ഒന്നും ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയും അമ്മയും കുറ്റം സമ്മതിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലിക്ക് നിന്നിരുന്ന വീട്ടിലെ 30 വയസുകാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഇക്കാര്യം ചോദിക്കാനായി ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ വീട്ടുടമയുടെ ഭീഷണി മൂലം ബലാത്സംഗത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാനോ ഗര്‍ഭിണിയായ മകളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വീട്ടുകാര്‍ തയ്യാറായില്ല. പിന്നീട് നിറവയറുമായി മാസങ്ങളോളം വീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടി ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കുഞ്ഞ് ജനിച്ചപ്പോള്‍ അതിനെ പെണ്‍കുട്ടി തറയിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം, തുണിയില്‍ പൊതിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയാണ് അടുത്തുള്ള ഓടയില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയെയും അമ്മയെയും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതിനൊപ്പം, ഗര്‍ഭത്തിന് ഉത്തരവാദിയായ 30 വയസുകാരനെതിരെ പോക്സോ കേസും പൊലീസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താന്‍ ഡി എന്‍ എ ടെസ്റ്റ് നടത്താനും ആലോചിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും അമ്മയെ ജില്ലാ ജയിലിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

Keywords:  Uttar Pradesh: Teen, mother held for killing baby ‘born out of molest’, News, Local-News, Killed, Crime, Criminal Case, Police, Arrested, Jail, Girl, Child, Family, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia