Attacked | അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞാല്‍ നാണക്കേട്; '23 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു'

 


ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചതായി റിപോര്‍ട്. അവിവാഹിതയായ 23 കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറയുന്നത്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് വീട്ടുകാരുടെ കൊലപാതക ശ്രമം. ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദിക്കാന്‍ തുങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

Attacked | അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞാല്‍ നാണക്കേട്; '23 കാരിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു'


Keywords: News, National, National-News, Crime, Crime-News, Uttar Pradesh News, Hapur News, Pregnant, Woman, Killed, Mother, Brother, Uttar Pradesh: Pregnant Woman Attacked at Hapur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia