Jawaan shot dead | വിവാഹാഘോഷം അതിരുകടന്നു; 'വരൻ നടത്തിയ വെടിവെയ്‌പിൽ സുഹൃത്തായ സൈനികൻ മരിച്ചു'; ദൃശ്യങ്ങൾ പുറത്ത്; സന്തോഷദിനത്തിൽ അറസ്റ്റിലായി യുവാവ്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വിവാഹത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശിലെ കല്യാണാഘോഷം ദുരന്ത വേദിയായി മാറി. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ പ്രദേശത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാബു ലാൽ യാദവ് എന്ന സൈനികനാണ് മരിച്ചത്.
                        
Jawaan shot dead | വിവാഹാഘോഷം അതിരുകടന്നു; 'വരൻ നടത്തിയ വെടിവെയ്‌പിൽ സുഹൃത്തായ സൈനികൻ മരിച്ചു'; ദൃശ്യങ്ങൾ പുറത്ത്; സന്തോഷദിനത്തിൽ അറസ്റ്റിലായി യുവാവ്

12 സെകൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപിൽ, വിവാഹ ഘോഷയാത്രയ്ക്കിടെ വരൻ മനീഷ് മദേശിയ ഒരു രഥത്തിൽ നിൽക്കുന്നത് കാണാം. ആഘോഷത്തിന്റെ ഭാഗമായി വരൻ വെടിയുതിർക്കുന്നതിനിടെ ബാബു ലാൽ യാദവിന് വെടിയേൽക്കുകയായിരുന്നുവെന്ന് എൻ‌ഡി‌ടി‌വി റിപോർട് ചെയ്തു. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതാണെന്നാണ് അറിയുന്നത്.

വരനും സൈനികനും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സൈനികന്റെ കുടുംബം കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചുപോലും, വിവാഹസദസുകളിലും ആരാധനാലയങ്ങളിലും ഉൾപെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിവെക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാണ്.

Keywords:  Latest-News, National, Top-Headlines, Jawaan Shot Dead, Jawan, Shoot Daed, Died, Crime, Murder, Video, Arrested, Uttar Pradesh, Wedding, Kills, Uttar Pradesh: On camera, groom kills army friend jawaan in celebratory firing at wedding procession.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia