SWISS-TOWER 24/07/2023

Couple Kileld | മകന് ഇതര മതത്തിലെ പെണ്‍കുട്ടിയുമായി ബന്ധമെന്ന് ആരോപിച്ച് ആക്രമണം; 'ഉത്തര്‍പ്രദേശില്‍ വയോധിക ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു'; 3 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ സീതാപുരില്‍ ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നതായി റിപോര്‍ട്. അബ്ബാസ്, ഭാര്യ കമറുല്‍ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മകന് മറ്റൊരു മതത്തിലെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് വിവരം. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് സീതാപൂര്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറയുന്നത്: ഇരയുടെ മകനും പ്രതികളിലൊരാളുടെ മകളും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ദമ്പതികളായ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ പ്രതികളെല്ലാം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അബ്ബാസിന്റെ മകന്‍ ഷൗക്കത്തിനും അയല്‍ വീട്ടിലെ രാംപാലിന്റെ മകള്‍ റൂബിയുമായി ഇഷ്ടത്തിലായിരുന്നു. തുടര്‍ന്ന് 2020-ല്‍ പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടിയിരുന്നു. അന്ന് റൂബി പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. സംഭവത്തില്‍ കേസെടുത്ത ശേഷം പൊലീസ് അബ്ബാസിന്റെ മകനെ ജയിലിലടച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് അബ്ബാസിന്റെ മകന്‍ ജയില്‍ മോചിതനായപ്പോള്‍ റൂബിയെ തട്ടിക്കൊണ്ടുപോയി ജൂണില്‍ വിവാഹം കഴിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ചിലര്‍ ദമ്പതികളെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. അക്രമത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടിയിലാകാനുള്ള രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. 

Couple Kileld | മകന് ഇതര മതത്തിലെ പെണ്‍കുട്ടിയുമായി ബന്ധമെന്ന് ആരോപിച്ച് ആക്രമണം; 'ഉത്തര്‍പ്രദേശില്‍ വയോധിക ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു'; 3 പേര്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, Uttar Pradesh, Neighbours, Attacked, Couple, Kileld,  Son, Elopes, Hindu Girl, Uttar Pradesh: Neighbours Attacked Couple To Death After Son Elopes With Hindu Girl.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia