പ്രണയബന്ധത്തില്‍ ഒരുമിച്ചെടുത്ത തീരുമാനത്തില്‍ 16കാരി തൂങ്ങി മരിച്ചു; കൂടെ തൂങ്ങിയിട്ടും മരിക്കാതെ രക്ഷപെട്ട 18കാരനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് പോലീസ്
Nov 21, 2020, 15:39 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 21.11.2020) ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലെ വനമേഖലയില്‍ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 18 കാരനെ പോലീസ് അറസ്റ്റു ചെയ്തു. അയല്‍വാസിയായ അര്‍ജുന്‍ കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും ബുധനാഴ്ച രാത്രി ഒളിച്ചോടിയ ഇരുവരും വനത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ 18 കാരനെ അവിടെ കണ്ടെത്താനായില്ല. പിന്നീടാണ് ഇയാളെ പോലീസ് പിടികൂടിയത്. കയര്‍ മുറുകാത്തതിനാല്‍ താന്‍ മരിച്ചില്ലെന്നും പിന്നീട് തൂങ്ങാന്‍ ധൈര്യം വന്നില്ലെന്നും അറസ്റ്റിലായ അര്‍ജുന്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. മകളെ തട്ടിക്കൊണ്ടുപോയി പിന്നീട് വനമേഖലയില്‍ വച്ച് കൊലപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.