Killed | സൗഹൃദ ക്രികറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന്റെ പ്രതികാരം; 'ബോളറെ ബാറ്റര്‍ കഴുത്തുഞെരിച്ച് കൊന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാന്‍പുര്‍: (www.kvartha.com) സൗഹൃദ ക്രികറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന് ബോളറെ ബാറ്റര്‍ ശ്വാസം മുട്ടിച്ചുകൊന്നതായി റിപോര്‍ട്. സ്പിന്‍ ബോളറായ സച്ചിന്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഗാദംപൂര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. 
Aster mims 04/11/2022

എസിപി ദിനേഷ് ശുക്ല പറയുന്നത്: മത്സരത്തിനിടെ ഹര്‍ഗോവിന്ദ് എന്ന ബാറ്ററെ സച്ചിന്‍ പുറത്താക്കിയിരുന്നു. ഇതിന്റെ പകയില്‍ മത്സരശേഷം സഹോദരനുമായെത്തിയ ഹര്‍ഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹര്‍ഗോവിന്ദ് പുറത്തായതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതോടെ പ്രതികാരം തീര്‍ക്കാന്‍ സഹോദരന്റെ സഹായത്തോടെ ഹര്‍ഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കൊല ചെയ്ത ഹര്‍ഗോവിന്ദും സഹോദരനും ഒളിവില്‍ പോയി. 

വിവരമറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Killed | സൗഹൃദ ക്രികറ്റ് മത്സരത്തിനിടെ പുറത്താക്കിയതിന്റെ പ്രതികാരം; 'ബോളറെ ബാറ്റര്‍ കഴുത്തുഞെരിച്ച് കൊന്നു'


Keywords:  News, National, National-News, Crime, Uttar Pradesh, Kanpur, Killed, Accused, Cricket,  Crime-News, Uttar Pradesh: Bowler killed by batsman after being dismissed from cricket match in Kanpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia