Arrested | 'മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് 10-ാം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി; അബദ്ധത്തിൽ കയറിയ ട്രെയിനിൽ രാത്രി ഒറ്റയ്ക്കായി; റെയിൽവേ സ്റ്റേഷനിൽ ബോഗിക്കുള്ളിൽ വച്ച് ജീവനക്കാരൻ ബലാത്സംഗം ചെയ്തു'; അറസ്റ്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഇറ്റാവ:  (www.kvartha.com) ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ റെയിൽവേ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് ജനുവരി 15 ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി തെറ്റിദ്ധരിച്ച് ഇറ്റാവയിലേക്കുള്ള ട്രെയിനിൽ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ശുചീകരണത്തൊഴിലാളിയായ രാജ് കപൂർ യാദവ് എന്നയാളാണ് അറസ്റ്റിലായത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്

'പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി മാതാപിതാക്കളുടെ വാക്കുകളിൽ പ്രകോപിതയായാണ് വീടുവിട്ടിറങ്ങിയത്. മുത്തച്ഛന്റെ വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനം. അബദ്ധത്തിൽ ഝാൻസി-ഇറ്റാവ ഇന്റർസിറ്റി ട്രെയിനിൽ കയറി. ഇറ്റാവ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം രാത്രി 10:30 ആയി. അപരിചിതമായ സ്ഥലവും ആൾക്കാരും കാരണം പെൺകുട്ടി ഒറ്റയ്ക്ക് ബോഗിയിൽ തന്നെ ഇരുന്നു. അവസാന സ്റ്റോപ്പ് ആയതിനാൽ യാത്രക്കാരെല്ലാം ഇറങ്ങിയിരുന്നു. ഇതിനുശേഷം ബോഗി വൃത്തിയാക്കാൻ ജീവനക്കാരനായ രാജ് കപൂർ അവിടെയെത്തി. പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ ചോദ്യം ചെയ്യാൻ തുടങ്ങി. 

പെൺകുട്ടിയിൽ നിന്ന് വിവരങ്ങളെല്ലാം അയാൾ ചോദിച്ച് മനസിലാക്കി. ഇതിന് ശേഷം പെൺകുട്ടിയോട് അമ്മയുമായി സംസാരിക്കാൻ രാജ് കപൂർ ആവശ്യപ്പെട്ടു. ആദ്യം പെൺകുട്ടിയും പിന്നീട് രാജ് കപൂറും അമ്മയുമായി ഫോണിൽ സംസാരിച്ചു. രാവിലെ വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ അയാൾ  പറഞ്ഞു. ഇവിടെ പെൺകുട്ടി സുരക്ഷിതയാണെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും അമ്മയ്ക്ക് ഉറപ്പ് നൽകി.

Arrested | 'മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് 10-ാം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി; അബദ്ധത്തിൽ കയറിയ ട്രെയിനിൽ രാത്രി ഒറ്റയ്ക്കായി; റെയിൽവേ സ്റ്റേഷനിൽ ബോഗിക്കുള്ളിൽ വച്ച് ജീവനക്കാരൻ ബലാത്സംഗം ചെയ്തു'; അറസ്റ്റ്


എല്ലാവരെയും വിശ്വാസത്തിലെടുത്ത ശേഷം രാജ് കപൂർ ട്രെയിനിന്റെ ബോഗി പൂട്ടി. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. രാവിലെ, ഒരു യാത്രക്കാരനോട് ഫോൺ ആവശ്യപ്പെട്ട് പെൺകുട്ടി അമ്മയെ വിളിച്ചു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഇറ്റാവയിലെത്തി. പെൺകുട്ടി സംഭവമെല്ലാം അമ്മയോട് പറഞ്ഞു. ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിന്റെ ഗൗരവം മനസിലാക്കി അഞ്ചു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. ഐപിസി സെക്ഷൻ 376, പോക്‌സോ ആക്ട് എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്', ആഗ്ര റെയിൽവേ പൊലീസ് സൂപ്രണ്ട് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

Keywords: News,National,India,Local-News,Arrested,Accused,Molestation,Train,Police, Crime, Uttar Pradesh: After scolded by parents, minor girl runs away from home; assaulted in train 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia