ഉത്രയുടെ മരണം ഭര്‍ത്താവ് സൂരജ് അടക്കം 2പേര് അറസ്റ്റില്‍; വിചിത്രമായ കൊലപാതകമെന്ന് പൊലീസ്, ഭാര്യയെ ഒഴിവാക്കി മറ്റൊരു ജീവിതം ലക്ഷ്യമിട്ടു; കൊല്ലാന്‍ എറിഞ്ഞത് കരിമൂര്‍ഖനെ; കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കും
May 24, 2020, 17:55 IST
ADVERTISEMENT
അഞ്ചൽ (കൊല്ലം): (www.kvartha.com 24.05.2020) ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളിൽ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്. ഉത്രയ്ക്കൊപ്പമുള്ള കുടുംബ ജീവിതത്തിൽ സൂരജ് തൃപ്തനായിരുന്നില്ല.
ഭാര്യയെ ഒഴിവാക്കി മറ്റൊരു ജീവിതം ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്ന് മൊഴി നല്‍കിയതായി വിവരം. കൊല്ലാനായി എറിഞ്ഞത് ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ. അതേസമയം കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കും.
അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയില്‍ മേയ് ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മകളെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സിഐക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് എസ്പി ഹരിശങ്കറിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന് കേസ് ഏറ്റെടുക്കുകയായിരുന്നു.
മേയ് ആറിനു രാത്രി വലിയൊരു ബാഗുമായാണ് സൂരജ് വീട്ടിലെത്തിയിരുന്നതെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സൂരജിന്റെ വീട്ടുകാര്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നല്കിയ പരാതിയിലുണ്ടായിരുന്നു.

പാമ്പിനെ പിടികൂടി കൈകാര്യം ചെയ്യുന്നതില്‍ സൂരജിന് അറിവുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ ക്രൈംബ്രാഞ്ചിന് പിടിവള്ളി കിട്ടി. ഉത്രയുടെ പിതാവ് നല്കിയ പരാതിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അതില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു മേയ് ഏഴിനു സ്വന്തം വീട്ടില്‍വച്ചു വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്. രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് രണ്ടിനു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി.
ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ നല്കിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തില്‍ കാണാതായത്.

ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് ലഭിച്ചതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം മാറ്റി. സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി.
അന്‍പതിലേറെ തവണ അതിലൊരാളെ വിളിച്ചിരുന്നു. യൂട്യൂബിലും പാമ്പുപിടിത്തം സംബന്ധിച്ച തിരച്ചില്‍ സൂരജ് നടത്തിയതായാണു വിവരം. തുടര്‍ന്ന് പാമ്പുപിടിത്തക്കാരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അവരാണ് സൂരജിന് പാമ്പുകളെ കൈമാറിയ വിവരം പറഞ്ഞത്.
ഇയാള്‍ക്കു രണ്ടുതവണ പാമ്പിനെ നല്കിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യും. കൊലപാതകത്തിനു വേണ്ടിയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു. അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.
രണ്ടു തവണയായി കുപ്പിയിലാണ് പാമ്പുകളെ നല്‍കിയത്. ഓരോ തവണയും 5000 രൂപ വീതം നല്കി. ആദ്യം നല്‍കിയത് അണലിയും രണ്ടാമത് മൂര്‍ഖനുമായിരുന്നു. ഉത്രയെ ഭര്‍തൃവീട്ടില്‍വച്ചു കടിച്ചത് അണലി ഇനത്തിലെ പാമ്പായിരുന്നു. വീടിനു പുറത്തായിരുന്നു സംഭവം. അന്ന് അദ്ഭുതകരമായാണ് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത്. രണ്ടാമതു കടിച്ചത് മൂര്‍ഖനും. ഇതിനെ നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ തല്ലിക്കൊന്നിരുന്നു.
സൂരജിന് പാമ്പുപിടിത്തക്കാരന് സുരേഷ് പാമ്പിനെ കൈമാറിയ മൊഴി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. ആദ്യം എല്ലാം തള്ളിക്കളഞ്ഞ സൂരജ് പാമ്പുപിടിത്തക്കാരുടെ മൊഴികൂടി വന്നതോടെ പതറുകയായിരുന്നു. പാമ്പിനെ വാങ്ങിയെന്നും ഭാര്യയെ കൊല്ലാന്‍ ഉപയോഗിച്ചെന്നും മൊഴി നല്‍കുകയും ചെയ്തു.
തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നായിരുന്നു സൂരജിന്റെ വാദം. എന്നാല്‍ എസിയുള്ള മുറിയില്‍ ജനലും വാതിലും അടച്ച നിലയിലായിരുന്നുവെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയത്. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നിരുന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഉത്രയെ ജീവിതത്തില്‍ നിന്നൊഴിവാക്കി മറ്റൊരു ജീവിതം സൂരജ് ലക്ഷ്യമിട്ടിരുന്നതായാണു വിവരം. ഇതിനു വേണ്ടി ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷില്‍ നിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച് ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിപ്പിച്ചും മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ ഉത്ര അദ്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് ഏപ്രില്‍ 24നാണ് വീണ്ടും കരിമൂര്‍ഖനെ വാങ്ങിയത്. രണ്ടു തവണയായി 5000 രൂപ വീതം സുരേഷിനു നല്കി. അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മേയ് ആറിന് വൈകിട്ട് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി. വലിയ ബാഗില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചായിരുന്നു പാമ്പിനെ എത്തിച്ചത്. മേയ് 6ന് അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. കടിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ആട്ടിയകറ്റി. ഒന്നര വയസുള്ള മകനും ഇവര്‍ക്കൊപ്പം കിടന്നിരുന്നു.
ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണര്‍ന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ കൈകാര്യം ചെയ്തു പരിചയമുള്ള സൂരജ് ഇതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു.

മുറിയിലെത്തന്നെ വസ്ത്രങ്ങള്‍വച്ച അലമാരയുടെ ഭാഗത്തേക്കു പോയ പാമ്പ് തിരികെ വരുന്നുണ്ടോയെന്നറിയാന്‍ സൂരജ് ഉറക്കമിളച്ചു കാത്തിരുന്നു.
പിന്നീട് ആറു മണിയോടെ പുറത്തിറങ്ങി. രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോൾ അമ്മയാണ് ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു.
മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു.
കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സൂരജിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്രയുടെ ഒരു ബന്ധുവിനും സംഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു മൊഴി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അതിനെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചില്ല. കൂടുതല്‍ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
98 പവനോളം സ്വർണവും ബാക്കി പണവും സ്ത്രീധനമായി സൂരജ് വാങ്ങിയിരുന്നു. കുടുംബജീവിതത്തിൽ ഇയാൾ സംതൃപ്തനായിരുന്നില്ല. കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് സൂരജ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു. പാമ്പുസുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണ്. സാധാരണ പാമ്പിനെ പിടികൂടിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറണമെന്നാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വിൽക്കാനോ വാങ്ങാനോ പാടില്ല. പാമ്പുകളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഹരിശങ്കർ വ്യക്തമാക്കി.
കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ഉത്രയുടെ കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനം സംബന്ധിച്ച പരാതിയും അന്വേഷിക്കും.

Keywords: Uthra's death case; Husband sooraj arrested, Kollam, Arrested, Killed, Crime, Criminal Case, Police, Arrested, Crime Branch, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.