ഉത്ര വധക്കേസ്; ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയും തെളിവെടുപ്പു നടത്തി; ബാങ്ക് ലോക്കര്‍ തുറന്നു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 01.06.2020) ഉത്രവധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയും ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പു നടത്തി. ഒരാഴ്ചക്കിടെയാണ് രണ്ടാം തവണയും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ അശോകിന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്‌സ് , ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.

ഉത്ര വധക്കേസ്; ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയും തെളിവെടുപ്പു നടത്തി; ബാങ്ക് ലോക്കര്‍ തുറന്നു

തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാര്‍ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടി. അതേസമയം മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നത് സംബന്ധിച്ച് വിശദമായി പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പിന്നീട് അടൂരില്‍ എത്തി സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും തുറന്ന് പരിശോധിച്ചു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യല്‍ ബ്രാഞ്ച് പത്തനംതിട്ട ഡി വൈ എസ് പി എസ് ആര്‍ ജോസ് സൂരജിന്റെ കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടി.

Keywords:  Uthra murder case police and forensic team at Sooraj home, News, Trending, Crime Branch, Family, Gold, Probe, Killed, Crime, Criminal Case, Kerala.







Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia