Dalit Man Killed | 'മേല്‍ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദലിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു'; 3 പേര്‍ അറസ്റ്റില്‍
Sep 3, 2022, 12:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) മേല്‍ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദലിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നതായി പൊലീസ്. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയായ ജഗ്ദീഷ് ചന്ദ്ര(39)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പനുഅധോഖാന്‍ ഗ്രാമത്തിലെ ദളിത് രാഷ്ട്രീയ പ്രവര്‍ത്തകനായ ജഗദീഷ് ചന്ദ്രയുടെ വിവാഹം കഴിഞ്ഞമാസം 21 ന് ആണ് നടന്നത്. വെള്ളിയാഴ്ച ഭികിയാസൈന്‍ ടൗണില്‍ കാറില്‍ ശരീരമാസകലം മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സാള്‍ട് സബ് ഡിവിഷന്‍ തഹസില്‍ദാര്‍ നിഷാ റാണി പറഞ്ഞു.
ജഗ്ദീഷ് ചന്ദ്രയുടെ ഭാര്യയുടെ അമ്മ, രണ്ടാനച്ഛന്‍, അര്‍ധസഹോദരന്‍ എന്നിവര്‍ മൃതദേഹവുമായി കാറില്‍ പോകുമ്പോഴാണ് പൊലീസ് പിടിയിലായത്. അവന്റെ ശരീരത്തില്‍ 25 മുറിവുകള്‍ ഉണ്ടായിരുന്നു, മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷ് പരിവര്‍ത്തന്‍ പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി സാല്‍ട് മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.