Killed | നിര്‍ത്തിയിട്ട കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ 28കാരി കൊല്ലപ്പെട്ടു; ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (KVARTHA) ബുധനാഴ്ച ന്യൂയോര്‍കിലെ ക്യൂന്‍സില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ 28കാരി കൊല്ലപ്പെട്ടു. ക്ലാരിസ ബര്‍ഗോസ് എന്ന യുവതിയാണ് അതിദാരുണമായി മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന 39കാരനാണ് വെടിയേറ്റത്.

വെടിയേറ്റെങ്കിലും ഡ്രൈവറായ യുവാവ് തന്നെയാണ് വാഹനമോടിച്ച് സമീപത്തെ ആശുപത്രിയില്‍ എത്തി വിവരം അറിയിച്ചത്. ക്ലാരിസ ബര്‍ഗോസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്താണ് കൊലപാതകത്തിന്റെ കാരണമെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Killed | നിര്‍ത്തിയിട്ട കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ 28കാരി കൊല്ലപ്പെട്ടു; ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയില്‍



27ന് രാത്രി ക്വീന്‍സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആയുധധാരികളായ മൂന്ന് യുവാക്കളാണ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ക്ലാരിസയുടെ കാര്‍ ലക്ഷ്യമിട്ടാണ് യുവാക്കള്‍ സ്ഥലത്തെത്തിയതെന്നാണ് വിവരം.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച രണ്ടുപേര്‍ റോഡ് ക്രോസ് ചെയ്താണ് ക്ലാരിസയുടെ കാറിന് അടുത്തെത്തിയത്. ഇതേ സമയം, മറ്റൊരാള്‍ നടപ്പാതയിലൂടെ നടന്നും കാറിനരികിലെത്തി. പെട്ടെന്ന് ഒരാള്‍ ഡ്രൈവിംഗ് സീറ്റ് നോക്കിയും പിന്നാലെ മറ്റുള്ളവരും കാറിന് നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം മൂവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

Keywords: News, World, World-News, Crime, Crime-News, Gunmen, Killed, US News, Woman, Injured, Driver, Attack, Car, Hospital, CCTV, Police, Case, US: Woman Killed, Driver Injured After Attack On Car.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script