Tracking App | 'വിദ്യാര്‍ഥിയുമായി 26 കാരിയായ അധ്യാപിക കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പെട്ടു'; കയ്യോടെ പൊക്കി മാതാവ്, സംഭവം ഇങ്ങനെ

 


നോര്‍ത് കാരോലൈന: (KVARTHA) വിദ്യാര്‍ഥിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പെട്ട അധ്യാപികയെ കയ്യോടെ പൊക്കി കുട്ടിയുടെ മാതാവ്. യുഎസിലെ നോര്‍ത് കാരോലൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. 18 കാരനായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട സൗത് മെക്ലെന്‍ബര്‍ഗ് ഹൈസ്‌കൂളിലെ ശാസ്ത്ര അധ്യാപിക ഗബ്രിയേല കര്‍ത്തായ ന്യൂഫെല്‍ഡിനെ (26) അറസ്റ്റ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

മകന്റെ ഫോണില്‍ ട്രാകിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്താണ് മാതാവ് അധ്യാപികയെ വിദഗ്ധമായി കുരുക്കിയത്. ഒരാളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന 'ലൈഫ്360' എന്ന ട്രാകിങ് ആപാണ് മകന്റെ ഫോണില്‍ അമ്മ ഇന്‍സ്റ്റാള്‍ ചെയ്തത്.

ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗിന്റെ സഹോദരി റാണ്ടിയെ ബോര്‍ഡ് അംഗമായുള്ള കംപനിയുടെ ആപാണ് ലൈഫ്360. 2008ല്‍ അവതരിപ്പിച്ച ആപിന് നിലവില്‍ 50 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. കുട്ടികളെ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കിടയിലാണ് ലൈഫ്360 കൂടുതല്‍ ജനപ്രിയമായത്.

മകന്‍ പതിവായി റഗ്ബി പരിശീലനത്തിന് എത്താത്തതിനെ തുടര്‍ന്നാണ് മാതാവ് കുട്ടിയുടെ ഫോണില്‍ ലൈഫ് 360 ഇന്‍സ്റ്റാള്‍ ചെയ്തത്. തുടര്‍ച്ചയായി ഇതിലൂടെ മകനെ നിരീക്ഷിച്ച അമ്മ കണ്ടെത്തിയത്, അവന്‍ സ്ഥിരമായി ഒരു പാര്‍ക്കില്‍ പോകുന്നു എന്നതാണ്. എന്നാല്‍ അവിടെ നേരിട്ടെത്തിയ അമ്മ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. തന്റെ മകനും അവന്റെ അധ്യാപികയും കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയായിരുന്നു.

പാര്‍കിലെ കാറിനുള്ളില്‍ മകനെയും അധ്യാപികയും ഒരുമിച്ച കണ്ടയുടന്‍ മാതാവ്, കാറിന്റെയും നമ്പര്‍ പ്ലേറ്റിന്റെയും ഉള്‍പെടെ ചിത്രങ്ങളും പകര്‍ത്തുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മകന് അധ്യാപികയുമായി ബന്ധമുണ്ടെന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നെന്നാണ് യുഎസ് മാധ്യമങ്ങളിലെ റിപോര്‍ട്.

ഗബ്രിയേല അവരുടെ കാറിലും അമ്മയുടെ വീട്ടിലും സ്വന്തം വസതിയിലുംവെച്ച് വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതായി അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതിന് അഞ്ച് കുറ്റങ്ങളാണ് ഗബ്രിയേലയ്ക്കെതിരെ ചുമത്തിയത്. മെക്ലെന്‍ബര്‍ഗ് കൗണ്ടി ജയിലിലേക്ക് ഗബ്രിയേലയെ മാറ്റിയെങ്കിലും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

Tracking App | 'വിദ്യാര്‍ഥിയുമായി 26 കാരിയായ അധ്യാപിക കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പെട്ടു'; കയ്യോടെ പൊക്കി മാതാവ്, സംഭവം ഇങ്ങനെ



Keywords: News, World, World-News, Crime, Crime-News, American Mother, US News, Uses, Tracking App, Catch, Son, Teacher, Court, bail, Accused, Car, Vehicle, Life360 App, US Mother Uses Tracking App To Catch Son.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia