പെണ്‍കുട്ടി ജനിച്ചതില്‍ നിരാശ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു
Jun 8, 2020, 16:43 IST
ADVERTISEMENT
ഈറോഡ്: (www.kvartha.com 08.06.2020) പെണ്‍കുട്ടി ജനിച്ചതില്‍ മനം നൊന്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം യുവതി ആത്മഹത്യ ചെയ്തു. ഈ റോഡ് പെരുന്തുരയില്‍ സംഗീത (33) എന്ന യുവതിയാണ് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്നശേഷം വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഫെബ്രുവരിയിലാണ് സംഗീത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞത് മുതല്‍ സംഗീത ദുഃഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആണ്‍കുഞ്ഞിനെയായിരുന്നു സംഗീത പ്രതീക്ഷിച്ചിരുന്നത്.
സംഗീതയുടെ ഭര്‍ത്താവ് ഗുണശേഖരന്‍(38) വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഗീതയെ വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മകളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യാ സഹോദരന്‍ കുമാറിനെ വിവരമറിയിക്കുകയായിരുന്നു. അതിനുശേഷം പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയശേഷം അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302(കൊലപാതകം), സെക്ഷന്‍ 174(കൊലപാതകത്തെ തുടര്‍ന്നുള്ള ആത്മഹത്യ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പെരുന്തുരൈ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എം സെല്‍വരാജന്‍ പറഞ്ഞു.
തമിഴ് നാട്ടില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ പെണ്‍കുട്ടി ജനിച്ചതിലുള്ള അതൃപ്തി കാരണം നാലുദിവസം പ്രായമുള്ള നവജാതശിശുവിനെ പിതാവും മുത്തശ്ശിയും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയിരുന്നു. നദിക്കരയില്‍ കുഴിച്ചിട്ടനിലയിലുള്ള മൃതദേഹം പിറ്റേന്ന് തന്നെ പൊലീസ് കണ്ടെത്തുകയും ഇരുവരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Keywords: Upset with birth of baby girl, TN woman drowns daughter, commits suicide, Local-News, News, Killed, Dead Body, Suicide, Baby, Police, Case, Crime, Criminal Case, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.