SWISS-TOWER 24/07/2023

മകളുടെ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല; കാമുകനൊപ്പം ഒളിച്ചോടുമെന്ന ഭയത്തില്‍ 23കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഒടുവില്‍ കുറ്റസമ്മതവുമായി പോലീസ് സ്‌റ്റേഷനില്‍; 40കാരിയായ മാതാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 19.11.2019) മകളുടെ പ്രണയം അംഗീകരിക്കാന്‍ കഴിയാത്ത മാതാവ് കാമുകനൊപ്പം ഒളിച്ചോടുമെന്ന ഭയത്താല്‍ 23കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ പിദോണിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കൃത്യത്തിനുശേഷം കുറ്റസമ്മതവുമായി പോലീസ് സ്‌റ്റേഷനിലെത്തിയ 40കാരിയായ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

മകള്‍ നിര്‍മല അശോക് വഗേലയെ ആണ് അമ്മ പി വഗേല ദുപ്പട്ട കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കൊലപാതകം നടന്നത്. പ്രണയത്തെ ചൊല്ലി അമ്മയുമായി വഴക്കിട്ട മകള്‍ വസ്ത്രങ്ങള്‍ ബാഗില്‍ എടുത്തുവച്ചതോടെ കാമുകനൊപ്പം വീടുവിട്ടുപോകുമെന്ന ഭയമാണ് അമ്മയെ കൊലപാതകി ആക്കിയത്.

മകളുടെ പ്രണയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല; കാമുകനൊപ്പം ഒളിച്ചോടുമെന്ന ഭയത്തില്‍ 23കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഒടുവില്‍ കുറ്റസമ്മതവുമായി പോലീസ് സ്‌റ്റേഷനില്‍; 40കാരിയായ മാതാവ് അറസ്റ്റില്‍

പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയതോടെ രാത്രി തന്നെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Upset Over Her Relationship, Mumbai Woman Strangles Daughter, 23: Cops, Mumbai, News, Local-News, Murder, Crime, Criminal Case, Police, Arrested, Mother, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia