Teenagers Arrested | 'കാല് ഞങ്ങള്‍ പിഴുതെടുക്കും'; അധ്യാപകന് നേരെ വെടിയുതിര്‍ത്ത് കൗമാരക്കാര്‍; ഭീഷണിയുടെ സ്വരത്തില്‍ തങ്ങള്‍ ഗുണ്ടകളാണെന്ന് സ്വയം മുദ്രകുത്തി വെല്ലുവിളിയും, വൈറലായി വീഡിയോ
Oct 6, 2023, 14:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ അധ്യാപകനുനേരെ വെടിയുതിര്‍ത്ത് കൗമാരക്കാരായ ആണ്‍കുട്ടികള്‍. യുപിയിലെ മാലുപൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കോചിംഗ് സെന്ററിലെ സുമിത് സിംഗ് എന്ന അധ്യാപകനാണ് ആക്രമണത്തിനിരയായത്. അക്രമത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചു.
അധ്യാപകന്റെ കാലിലാണ് ഇവര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് 39 തവണ കൂടി വെടിവെക്കുമെന്ന് ഇവര്‍ വീഡിയോയില്‍ ഭീഷണിപ്പെടുത്തി. തങ്ങള്‍ 'ഗുണ്ടകളാണെന്നും' സ്വയം മുദ്രകുത്തി ഇവര്‍ വീഡിയോയിലൂടെ വെല്ലുവിളിച്ചു.
അധ്യാപകന്റെ കാലില്‍ വെടിയുതിര്‍ത്ത ഇവര്‍ പിന്നീട് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. 'നിന്റെ കാല് ഞങ്ങള്‍ പിഴുതെടുക്കും. ആകെ 40 തവണ വെടിവെക്കണം. 39 എണ്ണം തിര ബാക്കിയുണ്ട്. ഒരുതവണയേ വെടിവച്ചുള്ളൂ.'- വീഡിയോയില്‍ ഒരു കുട്ടി പറയുന്നു.
വ്യാഴാഴ്ച നടന്ന സംഭവത്തില്‍ കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആറ് മാസത്തിന് ശേഷം അധ്യാപകനെ വീണ്ടും വെടിവെച്ച് വീഴ്ത്താന്‍ തങ്ങള്‍ മടങ്ങിയെത്തുമെന്ന് ആണ്‍കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News, National, National-News, Crime, Crime-News, UP News, Lucknow News, Teenagers, Attacked, Teacher, Leg, Gangster, Camera, Video, Social Media, UP Teenagers Attacks Teacher, Call Themselves 'Gangster' On Camera.Watch this
— Arvind Chauhan 💮🛡️ (@Arv_Ind_Chauhan) October 5, 2023
Two students in #Agra allegedly shot their teacher & released a video.
"In total we will pump 40 bullets. One We have shot, 39 are pending," said the teen boys in the video.#UttarPradesh pic.twitter.com/gP35OBBfHJ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.