SWISS-TOWER 24/07/2023

Teen Killed | 'പ്രണയത്തിന് തടസം നിന്നതിലെ പ്രതികാരം': '13കാരിയെ സഹോദരിയുടെ ഒത്താശയോടെ കൂട്ടബലാത്സംഗം ചെയ്തശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി'; പ്രതികളായ 7 പേര്‍ അറസ്റ്റില്‍

 


ലക് നൗ: (www.kvartha.com) 13കാരിയെ സഹോദരിയുടെ ഒത്താശയോടെ കൂട്ടബലാത്സംഗം ചെയ്തശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ 13 വയസ്സുകാരിയെയാണ് ചൊവ്വാഴ്ച രാവിലെ കരിമ്പിന്‍തോട്ടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ഉള്‍പെടെ ഏഴുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

Teen  Killed | 'പ്രണയത്തിന് തടസം നിന്നതിലെ പ്രതികാരം': '13കാരിയെ സഹോദരിയുടെ ഒത്താശയോടെ കൂട്ടബലാത്സംഗം ചെയ്തശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി'; പ്രതികളായ 7 പേര്‍ അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സഹോദരിയുടെ ഒത്താശയോടെയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മനസിലാക്കുന്നത്. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കൊണ്ടുപോയത് സഹോദരിയാണെന്നും ഇവരുടെ സാന്നിധ്യത്തിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സഹോദരിക്ക് പുറമേ, രഞ്ജിത് ചൗഹാന്‍, അമര്‍ സിങ്, അങ്കിത്, സന്ദീപ് ചൗഹാന്‍, ദീപു ചൗഹാന്‍, അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 18-19 വയസ്സുള്ളവരാണ്.

പെണ്‍കുട്ടിയും സഹോദരിയും തമ്മിലുണ്ടായിരുന്ന വഴക്കാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും കാരണമായത്. സഹോദരിക്ക് നാല് യുവാക്കളുമായുള്ള ബന്ധം 13-കാരി മനസിലാക്കിയിരുന്നു. സഹോദരിയുടെ അതിരുവിട്ട സൗഹൃദത്തെ എതിര്‍ക്കുകയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഇതോടെയാണ് 13-കാരിയെ ഇല്ലാതാക്കാന്‍ സഹോദരി തീരുമാനമെടുത്തത്.

ചൊവ്വാഴ്ച രാവിലെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനെന്ന് പറഞ്ഞാണ് 13-കാരിയെ സഹോദരി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് രഞ്ജിത് ചൗഹാന്‍, അമര്‍സിങ്, അങ്കിത്, സന്ദീപ് ചൗഹാന്‍ എന്നിവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.

നാലുപ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമ്പോള്‍ സഹോദരിയും മറ്റുരണ്ടുപേരും ഇവര്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ ഇവര്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് പ്രദേശവാസികളാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുന്നതും. അറസ്റ്റിലായ പ്രതികളെല്ലാം കുറ്റംസമ്മതിച്ചിട്ടുണ്ട്.

Keywords: UP Teen Killed Sister Planned It: Cops, News, Crime, Criminal Case, Police, Arrested, Minor girls, Dead Body, National.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia