Adulterated tea | തട്ടുകടകളിലേക്ക് വ്യാജ ചായപ്പൊടി വില്‍ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു; 'പിടിച്ചെടുത്തത് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നവ'

 


ADVERTISEMENT

ലക്നൗ: (www.kvartha.com) തട്ടുകടകളിലേക്ക് വ്യാജ ചായപ്പൊടി വില്‍ക്കുന്ന സംഘത്തെ പിടികൂടിയതായി യുപി എസ്ടിഎഫ് അറിയിച്ചു. മുഹമ്മദ് സഈദ് ദാവൂദ്, തബ്രീസ് എന്നിവരെ എസ്ടിഎഫ് അറസ്റ്റ് ചെയ്തു. ലക്നൗവിലെ അനധികൃത തേയില ഫാക്ടറിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നതായി എസ്ടിഎഫ് സിഒ ദീപക് സിംഗ് പറഞ്ഞു.
               
Adulterated tea | തട്ടുകടകളിലേക്ക് വ്യാജ ചായപ്പൊടി വില്‍ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു; 'പിടിച്ചെടുത്തത് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നവ'

'ഈ ഫാക്ടറിയില്‍ മരത്തടി, രാസവസ്തുക്കള്‍, കുങ്കുമപ്പൂവ്, ചില ചെടികളുടെ ഇലകള്‍, നല്ല തേയില ഇലകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ ചായപ്പൊടി ഉണ്ടാക്കുന്നു. ചെടികളുടെ ഇലകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. റെയ്ഡില്‍ 400 കിലോയിലധികം വ്യാജ തേയിലയും 450 കിലോ വരെ രാസവസ്തുക്കളും കണ്ടെടുത്തു. ഈ ചായപ്പൊടി ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകും.

ഇതൊരു വലിയ ഗൂഢാലോചനയാണ്. ലക്‌നൗവിലും പരിസര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വഴിയോര തട്ടുകടകളില്‍ രാവിലെ വ്യാജ ചായപ്പൊടി നല്‍കുകയും വൈകുന്നേരമാകുമ്പോഴേക്കും ചായപ്പൊടി മുഴുവനായും തീരുന്നതിനാല്‍ പ്രതികള്‍ വഴിയോരക്കച്ചവടക്കാരെയാണ് അനധികൃത ചായക്കച്ചവടത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഈ തേയില ഒരാഴ്ചയില്‍ കൂടുതല്‍ സമയം സൂക്ഷിച്ചാല്‍ പുഴുക്കള്‍ ഉണ്ടാവുകയും വിചിത്രമായ ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു, അതിനാല്‍ വില്‍പനക്കാര്‍ വീടുകളിലോ കടകളിലോ വിറ്റിരുന്നില്ല', ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Crime, Seized, Arrested, Health, Cancer, Uttar Pradesh, UP STF busts gang selling adulterated tea.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia