'കണ്ണില്‍ ആണി തറപ്പിച്ച് കയറ്റി, മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകള്‍'; യുപിയില്‍ കാണാതായ 10 വയസുകാരന്റെ വികൃതമായ മൃതദേഹം പാടത്ത്; സമീപം നാടന്‍ മദ്യം, ഗ്ലാസ്, രക്തക്കറ പുരണ്ട വടി എന്നിവ ഫോന്‍സിക് സംഘം കണ്ടെടുത്തു
Feb 9, 2022, 17:46 IST
കാണ്‍പൂര്‍: (www.kvartha.com 09.02.2022) യുപിയില്‍ കഴിഞ്ഞ ദിവസം കാണാതായ 10 വയസുകാരന്റെ വികൃതമായ മൃതദേഹം പാടത്ത് കണ്ടെത്തി. നര്‍വാളിലെ ബെഹ്ത ഗ്രാമത്തിലെ കുട്ടിയാണ് മരിച്ചത്.
പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ കഴുത്തിലെ പാടുകള്‍ കൊലപാതകം ചെയ്ത ആള്‍ കാല്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
കുട്ടിയുടെ ഒരു കണ്ണിലൂടെ ആണി തറച്ചതായും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. നാടന്‍ മദ്യം, ഗ്ലാസ്, രക്തക്കറ പുരണ്ട വടി എന്നിവ സംഭവസ്ഥലത്ത് നിന്ന് ഫോന്‍സിക് സംഘം കണ്ടെടുത്തു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം കളിക്കാന്‍ പോയതിന് ശേഷമാണ് മകനെ കാണതായതെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ വികൃതമാക്കപ്പെട്ട ഉടുപ്പില്ലാത്ത ശരീരം കാണ്‍പൂരിലെ നര്‍വാള്‍ ഭാഗത്തെ പാടത്തുവച്ച് പ്രദേശവാസിയായ രാമേന്ദ്ര മിശ്രയാണ് കണ്ടത്. വസ്ത്രങ്ങള്‍ സമീപത്തെ മറ്റൊരു പാടത്ത് കണ്ടെത്തി.
മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി അയച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. മരണ കാരണം പോസ്റ്റ്മോര്‍ടത്തിന് ശേഷം മാത്രമേ ഉറപ്പിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തതായി കാണ്‍പൂര്‍ ഔടര്‍ എസ്പി അജിത് കുമാര്‍ സിന്‍ഹ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.