SWISS-TOWER 24/07/2023

നിസാമുദ്ദീന്‍ മതസമ്മേളനമാണ് കോവിഡ് പടരാന്‍ കാരണമെന്ന് ആരോപിച്ചയാള്‍ വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലഖ്നൗ: (www.kvartha.com 05.04.2020) വിവാദ പരാമര്‍ശം നടത്തി പ്രകോപിപ്പിച്ചയാള്‍ വെടിയേറ്റ് മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ് 19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് ദാരുണ സംഭവം നടന്നത്. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകളിലേക്ക് കൊവിഡ് 19 പടര്‍ന്നതിന് കാരണം നിസാമുദ്ദീന്‍ മതസമ്മേളനമാണെന്നാണ് ഇയാള്‍ ചായക്കടയില്‍ വച്ച് ആരോപിക്കുകയായിരുന്നു. ഇയാള്‍ ചായക്കടയില്‍ വെച്ച് വര്‍ഗീയ പരാമര്‍ശം ആരോപിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.


നിസാമുദ്ദീന്‍ മതസമ്മേളനമാണ് കോവിഡ് പടരാന്‍ കാരണമെന്ന് ആരോപിച്ചയാള്‍ വെടിയേറ്റ് മരിച്ചു

ഇതോടെ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ എതിര്‍പ്പുമായി എത്തി. ഇരുവരും പരസ്പരം വാക്കുത്തര്‍ക്കത്തിലായി. അതോടെ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടന്ന വാഗ്വാദം കൊലപാതകത്തില്‍ കലാശിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഈ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രയാഗ് രാജ് എസ് എസ് പി അറിയിച്ചു. കൊറോണ എന്നത് ഒരു വൈറസ് രോഗമാണ്. അതിന് ജാതിയോ മതമോ ഉണ്ടെന്ന വേര്‍തിരിവില്ലാതെ സുരക്ഷ മുന്‍കരുതല്‍ എടുക്കാത്ത എല്ലാവരെയും രോഗം ബാധിക്കുനതാണ്.
Keywords:  News, India, Lucknow, Shoot Daed, Police, Crime, UP man shot dead at tea shop for blaming Tablighi Jamaat for coronavirus spread
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia