ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി മദ്യലഹരിയില്‍ ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

 


ADVERTISEMENT

ഉത്തര്‍പ്രദേശ്: (www.kvartha.com 02.02.2020) ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി മദ്യലഹരിയില്‍ ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കില്‍ ശനിയാഴ്ചയായിരുന്നു മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുപ്പതുകാരനായ അഖിലേഷ് റാവത്താണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയത്. അറുത്തെടുത്ത തലയുമായി സ്റ്റേഷനിലെത്തിയ യുവാവ് ദേശീയഗാനം ആലപിക്കുകയായിരുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു.

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി മദ്യലഹരിയില്‍ ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. അഖിലേഷും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസുകാര്‍ അഖിലേഷില്‍ നിന്ന് ഭാര്യയുടെ തല വാങ്ങാന്‍ ശ്രമിച്ചതോടെ ഇയാള്‍ ദേശീയ ഗാനം ആലപിക്കുകുയും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളില്‍ നിന്ന് യുവതിയുടെ തല പിടിച്ചുവാങ്ങിയത്. അഖിലേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  UP man severs wife's head, goes to police station, sings National Anthem, News, Crime, Criminal Case, Police, Arrested, Wife, Attack, Case, Crime, Criminal Case, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia